Webdunia - Bharat's app for daily news and videos

Install App

ഈ ഫോട്ടോ എടുക്കുമ്പോള്‍ പൂര്‍ണിമയ്ക്ക് 21 വയസ്, ഇന്ദ്രജിത്തിന് 20; ഫോട്ടോഗ്രാഫര്‍ മല്ലിക സുകുമാരന്‍, തന്റെ മകനും പൂര്‍ണിമയും പ്രണയത്തിലാണെന്ന് ഈ ഫോട്ടോ എടുക്കുമ്പോള്‍ മല്ലികയ്ക്ക് അറിയില്ലായിരുന്നു

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (10:50 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരുടേയും 19-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിച്ചത്. ഇരു വീട്ടുകാരുടേയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. 
 
താരങ്ങളുടെ പ്രായത്തെ കുറിച്ച് രസകരമായ ചില കാര്യങ്ങളുണ്ട്. ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്. 1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമ ജനിച്ചത്. താരത്തിന് ഇന്നേക്ക് 43 വയസ് തികഞ്ഞു. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം തന്നെയാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്. 1979 ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം. ഇരുവരുടേയും ജന്മദിനവും വിവാഹവാര്‍ഷിക ദിനവും ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. 
 
ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണ് തങ്ങളുടെ പ്രണയത്തിനു നിമിത്തമായതെന്ന് പൂര്‍ണിമ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മല്ലികയ്‌ക്കൊപ്പം പൂര്‍ണിമ സീരിയലില്‍ അഭിനയിച്ചിരുന്നു. അന്ന് മല്ലികയെ സീരിയല്‍ സെറ്റിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടുപോകുന്നതും ഇന്ദ്രജിത്ത് ആയിരുന്നു. അങ്ങനെയാണ് ഒരു ദിവസം പൂര്‍ണിമയും ഇന്ദ്രജിത്തും പരിചയപ്പെട്ടത്. മല്ലികയാണ് പൂര്‍ണിമയ്ക്ക് ഇന്ദ്രജിത്തിനെ പരിചയപ്പെടുത്തി കൊടുത്തത്. 
 
അക്കാലത്ത് പൂര്‍ണിമയും ഇന്ദ്രജിത്തും ഒന്നിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ മല്ലിക സുകുമാരന്‍ പകര്‍ത്തിയിരുന്നു. ആ ഫോട്ടോ എടുക്കുമ്പോള്‍ തന്റെ മകന്‍ ഇന്ദ്രജിത്ത് ഒപ്പം നില്‍ക്കുന്ന പൂര്‍ണിമ എന്ന പെണ്‍കുട്ടിയെ പ്രണയിച്ചു തുടങ്ങിയിട്ടുണ്ടെന്ന കാര്യം മല്ലികയ്ക്ക് അറിയില്ലായിരുന്നു. മല്ലികയെടുത്ത ഫോട്ടോ രണ്ട് വര്‍ഷം മുന്‍പ് തങ്ങളുടെ വിവാഹവാര്‍ഷിക ദിനത്തില്‍ പൂര്‍ണിമ പങ്കുവച്ചിരുന്നു. 
 
ഈ ഫോട്ടോ എടുക്കുമ്പോള്‍ പൂര്‍ണിമയുടെ പ്രായം 21 വയസ്സും ഇന്ദ്രജിത്തിന്റേത് 20 വയസ്സും ആയിരുന്നു. ഇന്ദ്രജിത്ത് സ്‌നേഹം തുറന്നു പറഞ്ഞപ്പോള്‍ ഹൃദയം വേഗത്തില്‍ മിടിക്കുകയും തൊണ്ട വറ്റിവരളുകയും ചെയ്തതായി പൂര്‍ണ്ണിമ ഓര്‍ക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments