Select Your Language

Notifications

webdunia
webdunia
webdunia
webdunia

നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്, വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ മാപ്പ്: ഇന്ദ്രന്‍സ്

തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇന്ദ്രന്‍സ് പറഞ്ഞു

Indran controversial statement against wcc
, തിങ്കള്‍, 6 ഫെബ്രുവരി 2023 (15:55 IST)
വിവാദ പ്രസ്താവനയില്‍ ക്ഷമാപണവുമായി നടന്‍ ഇന്ദ്രന്‍സ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും വുമണ്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് സംസാരിച്ചിരുന്നു. ഇതാണ് വിവാദമായത്. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇന്ദ്രന്‍സ് പറഞ്ഞു. 
 
ഇന്ദ്രന്‍സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
 
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.
 
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍  തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍  പ്രചരിപ്പിക്കുന്നതായി കണ്ടു.  എന്റെ ഒരു സഹപ്രവര്‍ത്തകന്‍  തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. 
 
മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.  നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു....
 
എല്ലാവരോടും സ്‌നേഹം
 
ഇന്ദ്രന്‍സ്
 
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞത്. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തനിക്കത് വലിയ ഞെട്ടലുണ്ടാക്കും. അതേസമയം, അക്രമിക്കപ്പെട്ട നടിയുമായി താന്‍ നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നും അവര്‍ തനിക്ക് മകളെ പോലെയാണെന്നും ഇന്ദ്രന്‍സും പറഞ്ഞു.
 
WCC ക്കെതിരെയും ഇന്ദ്രന്‍സ് രംഗത്തെത്തി. ഈ സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ഈ സംഘടന ഇല്ലായിരുന്നുവെങ്കില്‍ കുറച്ചധികം പേര്‍ പിന്തുണയുമായി രംഗത്തെത്തുമായിരുന്നെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രോമാഞ്ചം' വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്