Webdunia - Bharat's app for daily news and videos

Install App

'പുള്ളിക്കാരന് മലയാളം അറിയാമായിരുന്നെങ്കില്‍ കൈകൊണ്ട് കഴിക്കാന്‍ പറഞ്ഞേനെ'; വീഡിയോ പങ്കുവച്ച് ഇന്ദ്രന്‍സ്

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (13:59 IST)
ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ദ്രൻസിന്റെ വീഡിയോ വൈറൽ. ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയാത്ത തന്നെ സ്വയം കളിയാക്കി ഇന്ദ്രന്‍സ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. 
 
ഒരു റസ്റ്റോറന്‍റില്‍ വച്ച് ചോപ്സ്റ്റിക് ഉപയോഗിക്കാന്‍ ഷെഫ് പഠിപ്പിക്കുന്ന വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. ''പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ'' - എന്നാണ് വീഡിയോക്ക് ഇന്ദ്രന്‍സ് നല്‍കിയ കുറിപ്പ്.
 
സംവിധായകന്‍ ഡോ. ബിജുവും സക്കരിയ മുഹമ്മദും ഇന്ദ്രന്‍സിനൊപ്പമുണ്ട്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്ടര്‍ ബിജുവിന്‍റെ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്‍റ് അവാര്‍ഡാണ് മേളയില്‍ നിന്ന് വെയില്‍ മരങ്ങള്‍ സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്കാരം നമേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments