Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയിൽ വരവറിയിച്ചു, റെഡ്മി K20യും K20 Proയും ഉടൻ ഇന്ത്യയിലേക്ക് !

ചൈനയിൽ വരവറിയിച്ചു, റെഡ്മി K20യും K20 Proയും ഉടൻ ഇന്ത്യയിലേക്ക് !
, ചൊവ്വ, 28 മെയ് 2019 (14:49 IST)
ടെക്ക് ലോകം ഏറെ കാത്തിരിന്ന ഷിവോമിയുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണുകളായ റെഡ്മി K20യും K20 Proയും ചൈനീസ് വിപണിയിൽ വരവറിയിച്ച് കഴിഞ്ഞു. സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെ'ത്തും, ഇരു ഫോണുകളിലും ചിപ് സെറ്റ് ഒൽഴിച്ച് ഏകദേശം സമാനമായ ഫീച്ചറുകൾ തന്നെയാണ് ഷവോമി നൽകിയിരിക്കുന്നത്. 
 
6.39 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് അമോലെഡ് നോച്ച്‌ലെസ് ഫുൾവ്യൂ ഡിസ്പ്ലേയാണ് ഇരു ഫോണുകളിലും ഉള്ളത്. ഡിസി ഡിമ്മിംഗ് എന്ന സാങ്കേതികവിദ്യ ഡിസ്പ്ലേയെ കൂടുതൽ എഫിഷ്യന്റ് ആക്കി മാറ്റും. സോണിയുടെ ഐ എം എക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 13 മെഗാപിക്സലിന്റെ അൾട്ര വൈഡ ആംഗിൾ ലെൻസ്, 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഇരു ഫോണിലുമുള്ളത്.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള 20 മെഗാപിക്സലിന്റെ പോപ്പ് സെൽഫി ക്യാമറ ഫോണിന്റെ പ്രധാന സവിസേഷതകളിൽ ഒന്നാണ്. ചിപ്സെറ്റിന്റെ കാര്യത്തിലാണ് ഇരു ഫോണുകൾക്കും വ്യത്യാസം ഉള്ളത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് റെഡ്മി  K20 Proക്ക് കരുത്ത് പകരുന്നത്. എന്നാൽ റെഡ്മി K20യിൽ ഒരുക്കിയിരിക്കുന്നത് ആൻഡ്രീനോ ജിപിയു 616നോടുകുടിയ സ്നാപ്ഡ്രാഗൺ 730 പ്രൊസസറാണ്.   
 
മികച്ച ഗെയിമിംഗ് എക്സ്‌പീരിയൻസിനായി ഗെയിം ടർബോ 2.0 എന്ന പ്രത്യേക സോഫ്റ്റ്‌വെയറും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജി ബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ്. 8 ജിബി റാം 256  ജിബി സ്റ്റോറേജ് എന്നിങ്ങനെ നാലു വേരിയന്റുകളിലായാണ് റെഡ്മി K20 Pro ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം 64 ജിബി സ്റ്റോറേജ് 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് K20 എത്തിയിരിക്കുന്നത്. 
 
27W ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബാറ്ററിയാണ് ഇരു സ്മാർട്ട്‌ഫോണുകളിലും നൽകിയിരിക്കുന്നത്. 50 മിനിറ്റിൽ ഫോൺ പൂർണ ചാർജ് കൈവരിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. K20 Proയുടെ അടിസ്ഥാന വേരിയന്റിന് ഏകദേശം 25,000 (2499 യുവാൻ) രൂപയും K20യുടെ അടിസ്ഥാന വേരിയന്റിന് ഏകദേശം 20,000 (1999 യുവാൻ) രൂപയുമാണ് ചൈനീസ് വിപണിയിലെ വില. ഇന്ത്യയിൽ വിലയിൽ നേരിയ മാറ്റം വന്നേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രമ്യ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു’; നിയുക്ത എം പിക്കെതിരെ വനിത കമ്മീഷൻ