Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നസെന്റിന്റെ മരണകാരണം കാന്‍സറല്ല...!

കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്

Innocent death reason in not cancer
, ചൊവ്വ, 28 മാര്‍ച്ച് 2023 (10:32 IST)
കാന്‍സറിനെ പോരാടി തോല്‍പ്പിച്ച ഇന്നസെന്റ് ഒടുവില്‍ യാത്രയായത് കോവിഡ് മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം. കോവിഡിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഇന്നസെന്റിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. 
 
കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മാര്‍ച്ച് മൂന്നിനാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലും പറയുന്നു. 
 
അതേസമയം ഇന്നസെന്റിന്റെ മരണകാരണം കാന്‍സര്‍ ആണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. രണ്ട് തവണ കാന്‍സറിനോട് പോരാടി ജയിച്ച താരമാണ് ഇന്നസെന്റ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5 'റൗഡി ആണെന്ന് പുറമേക്ക് ഒരു സംസാരമുണ്ട്,അതല്ലെന്ന് തെളിയിക്കാനാണ് ബിഗ് ബോസില്‍ എത്തിയതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍