‘ഞാൻ സത്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ പലരും വെള്ളം കുടിക്കേണ്ടിവരും‘: മൌനം പാലിക്കുകയാണ് എന്ന് പ്രിയ വാര്യർ

തിങ്കള്‍, 11 മാര്‍ച്ച് 2019 (18:21 IST)
ഒരു അഡാറ് ലൌ എന്ന സിനിമയിലെ ആദ്യം പുറത്തുവന്ന ഗാനത്തോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് പ്രിയാ പ്രകാശ് വാര്യർ. ഏറെ നളുകൾക്ക് ശേഷം ഒരു അഡാറ്‌ ലൌ എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ആദ്യം നൂറിൻ ഷെരീഫിനെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രിയ പ്രശസ്തയായതോടെ പ്രിയക്ക് പ്രാധാന്യം നൽകുന്ന തരത്തിലേക്ക് സിനിമ മാറ്റുകയായിരുന്നു.
 
സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ പ്രിയ പല തരത്തിള്ള സോഷ്യ മീഡിയ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നു. ഒടുവിൽ സിനിമ റിലീസ് ചെയ്തശേഷം സിനിമയുടെ ക്ലൈമാക്സ് വീണ്ടും നൂറിന് പ്രാധാന്യമുള്ള രീതിയിലേക്ക് മാറ്റിയത് വലിയ ചർച്ചാ വിഷയമായിരുന്നു. 
 
ഇപ്പോഴിതാ ആരെയും ഞെട്ടിക്കുന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയ. സത്യങ്ങൾ ഞാൻ വെളിപ്പെടുത്തിയാൽ പലരും വെള്ളം കുടിക്കുമെന്ന് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ പ്രിയാ വാര്യർ. തന്റെ  ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെയാണ് താരം താരം പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 
 
സത്യങ്ങൾ ഞാൻ തുറന്നുപറഞ്ഞാൽ പലരും വെള്ളം കുടിക്കേണ്ടി വരും. എന്തിന് അവരെപ്പോലെയാകണം. മൌനം പാലിക്കുകയാണ് ഞാൻ. വിധി ഒരിക്കൽ എല്ലാം തുറന്നുകാട്ടും എന്ന് അടിവരയിട്ട് പറയുന്നു. സമയം ഒട്ടും ദൂരെയല്ല’ ഇതായിരുന്നു പ്രിയയുടെ പോസ്റ്റ്.
 
എന്തിനെക്കുറിച്ചാണെന്നോ ആരെക്കുറിച്ചാനെന്നോ ഉള്ള കാര്യങ്ങൾ വെളിപ്പെടുത്താതെയാണ് പ്രിയയുടെ ഈ പോസ്റ്റ്. ഒരു അഡാർ ലൌ സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ചാണ് പോസ്റ്റ് പരോക്ഷമായി പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ടീസറിനെഉ നേരെയും സോഷ്യൽ മീഡിയയിൽ ആക്രമണം ഉണ്ടായിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അമേരിക്കയില്‍ ഒരു മമ്മൂട്ടി ത്രില്ലറിന്‍റെ രണ്ടാം ഭാഗം, സംവിധായകന്‍ യു‌എസ് സന്ദര്‍ശിച്ചു!