Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

അഞ്ച് മിനിറ്റോളം ചുണ്ടില്‍ ചുണ്ട് ചേര്‍ത്ത് നിര്‍ത്താതെ ചുംബിച്ചു, രേഖ ഞെട്ടി; കണ്ണീരിലാഴ്ത്തിയ ചുംബനത്തിന്റെ കഥ

അഞ്ച് മിനിറ്റോളം ചുണ്ടില്‍ ചുണ്ട് ചേര്‍ത്ത് നിര്‍ത്താതെ ചുംബിച്ചു, രേഖ ഞെട്ടി; കണ്ണീരിലാഴ്ത്തിയ ചുംബനത്തിന്റെ കഥ
, ചൊവ്വ, 6 ജൂലൈ 2021 (15:58 IST)
ഇന്ന് ഇന്റര്‍നാഷണല്‍ കിസിങ് ഡേയാണ്. ചുംബനത്തിന് സിനിമയില്‍ വലിയ സ്ഥാനമുണ്ട്. കമിതാക്കള്‍ തമ്മിലുള്ള പ്രണരംഗങ്ങള്‍ കൂടുതല്‍ റിയലസ്റ്റിക് ആയി അവതരിപ്പിക്കാന്‍ സാധിക്കുക ചുംബനങ്ങളിലൂടെയാണ്. എന്നാല്‍, അതേ ചുംബനം കാരണം ഏറെ വേദന അനുഭവിച്ച ഒരു ബോളിവുഡ് നടിയുണ്ട്. മറ്റാരുമല്ല നടി രേഖയാണ് അത്. തന്റെ അനുവാദം കൂടാതെ ഷൂട്ടിങ്ങിനിടെ ലഭിച്ച ചുംബനമാണ് നടിയെ മാനസികമായി വല്ലാതെ തളര്‍ത്തിയത്. 
 
'രേഖ: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പുസ്തകത്തിലാണ് താന്‍ വെറുക്കാന്‍ ആഗ്രഹിക്കുന്ന ചുംബനത്തെ കുറിച്ച് രേഖ വിവരിച്ചിരിക്കുന്നത്. യസീര്‍ ഉസ്മാനാണ് പുസ്തകത്തില്‍ ചുംബന വിവാദത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. 'അന്‍ജാനാ സഫര്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. രാജാ നവാതെയാണ് സിനിമയുടെ സംവിധാനം. ബിസ്വജീത് ആണ് നായകന്‍. രേഖയുടെ അറിവോ സമ്മതമോ ഇല്ലാതെ ബിസ്വജീത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചുംബനം നല്‍കിയെന്നാണ് പറയുന്നത്. 
 
'രേഖയും ബിസ്വജീത്തും തമ്മിലുള്ള പ്രണയരംഗം മുംബൈ മെഹബൂബ് സ്റ്റുഡിയോയില്‍ വച്ച് ഷൂട്ട് ചെയ്യുകയാണ്. 'ആക്ഷന്‍' എന്നു സംവിധായകന്‍ പറഞ്ഞതും ബിസ്വജീത്ത് രേഖയെ തന്റെ കരവലയത്തിലാക്കി അവരുടെ ചുണ്ടില്‍ തന്റെ ചുണ്ട് ചേര്‍ത്തുവച്ച് ചുംബിക്കാന്‍ തുടങ്ങി. ഏകദേശം അഞ്ച് മിനിറ്റ് ഇത് നീണ്ടുനിന്നു. സംവിധായകനും ബിസ്വജീത്തിനും ഈ രംഗത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. എന്നാല്‍, ഇങ്ങനെയൊരു രംഗമുണ്ടെന്ന് രേഖയോട് പറഞ്ഞിരുന്നില്ല. രേഖയുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ആ ചുംബനം. ബിസ്വജീത്ത് ചുംബിക്കാന്‍ തുടങ്ങിയതും രേഖ ആകെ സ്തംഭിച്ചുപോയി. കട്ട് പറയാതെ സംവിധായകന്‍ ആ രംഗം ഷൂട്ട് ചെയ്തു. അത്രനേരം ചുംബനം തുടര്‍ന്നു. യൂണിറ്റ് അംഗങ്ങള്‍ ഇത് കണ്ട് വിസിലടിക്കുകയും കൂക്കി വിളിക്കുകയുമായിരുന്നു. എന്നാല്‍, രേഖ കരഞ്ഞുപോയി,' പുസ്തകത്തില്‍ പറയുന്നു. 
 
സംവിധായകന്റെ ആഗ്രഹപ്രകാരമായിരുന്നു ആ ചുംബനമെന്നാണ് നടന്‍ ബിസ്വജീത്ത് പറയുന്നത്. പെട്ടന്ന് ചുംബിക്കപ്പെടുമ്പോഴുള്ള 'സര്‍പ്രൈസ്' പകര്‍ത്താനായാണ് അങ്ങനെ ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത് എന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ല എന്നും ബിസ്വജീത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വര്‍ഷങ്ങളോളം രേഖയെ ഈ ചുംബനം വേട്ടയാടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടി നേട്ടത്തില്‍ വലിമൈ, അജിത്ത് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ് നീളുന്നു