സിനിമാ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് യാത്ര ചെയ്യുകയാണ് സൗബിന്‍ സാഹിര്‍. കൈ നിറയെ സിനിമകളുള്ള നടന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് 'ഇരുള്‍'. ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തുവന്ന സിനിമ പ്രദര്‍ശനം തുടരുകയാണ്. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ സൗബിന്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫഹദ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മിസ്റ്ററി-ത്രില്ലര്‍ ആണ്.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
മഹേഷ് നാരായണനൊപ്പം ഫഹദ് ഫാസില്‍ ഒന്നിച്ച 'സി യു സൂണ്‍' നേരത്തെ ഒ.ടി.ടി ചെയ്തിരുന്നു.