ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണോ? എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എല്ലാത്തിനും ഉത്തരം എന്നോണം ദീപിക തന്നെ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ജനുവരിയില്‍ അമ്മയാകാന്‍ പോകുന്നു എന്ന വിവരം ദീപിക തന്നെയായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നടിക്കെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങളും ഉണ്ടായി.
ദീപികയും ഭര്‍ത്താവ് റണ്‍ബീറും നേരത്തെ പറഞ്ഞത് വ്യാജ ഗര്‍ഭത്തെ കുറിച്ചാണ് എന്നൊക്കെ ആയിരുന്നു സംസാരം. വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴും പ്രത്യേകിച്ച് ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറാനായിരുന്നു താരങ്ങള്‍ ശ്രമിച്ചത്. അതിനിടെ ഇക്കഴിഞ്ഞ 20ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ട് രേഖപ്പെടുത്താനായി ദീപിക എത്തിയിരുന്നു.
വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ദീപികയുടെ ചിത്രങ്ങള്‍ വലിയതോതില്‍ പ്രചരിച്ചു. ഈ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുന്നു.ബോളിവുഡ് താരം ആലിയ ഭട്ട് നിരവധി ആളുകള്‍ ദീപികയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക.
മഞ്ഞനിറത്തിലുള്ള വസ്ത്രം അണിഞ്ഞ നടിയെ കൂടുതല്‍ സന്തോഷവതിയായാണ് കാണാനായത്. വിമര്‍ശകര്‍ക്കുള്ള മറുപടി എന്നോണം ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
നടിയുടെസെല്‍ഫ് കെയര്‍ ബ്രാന്‍ഡായ 82°E, റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ ടിറയുമായി ചേര്‍ന്നതിന്റെ സന്തോഷവും നടി പങ്കുവെച്ചിട്ടുണ്ട്.