Webdunia - Bharat's app for daily news and videos

Install App

ഗോപി സുന്ദറിന്റെ പുതിയ ഗാനം തമിഴ് പാട്ടിന്റെ കോപ്പിയടി? ഗോപി വീണ്ടും വിവാദത്തിൽ

ഗോപി സുന്ദർ വീണ്ടും വിവാദത്തിൽ

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (14:18 IST)
വിവാദങ്ങൾ എപ്പോഴും ഗോപി സുന്ദറിന്റെ പിന്നാലെയുണ്ട്. സംഗീത സംവിധാനം ഗോപി സുന്ദർ ആണോ സാമ്യമുള്ള ഗാനവും തേടി സോഷ്യൽ മീഡിയ യാത്ര ചെയ്തിരിക്കും. ഏതായാലും ഒരിക്കൽ കൂടി കോപ്പിയടി വിവാദത്തിൽ പെട്ടിരിയ്ക്കുകയാണ് ഗോപി സുന്ദർ.
 
അന്തരിച്ച സംവിധായകൻ ദീപന്റെ അവസാന ചിത്രമായ സത്യയിലെ പുതിയ ഗാനം തമിഴ് പാട്ടുമായി സാമ്യമുണ്ടെന്ന് ആരാധകർ പറയുന്നു. ഗോപി സുന്ദർ ഈണമിട്ട 'ഞാൻ നിന്നെ തേടി വരും' എന്ന ഗാനത്തിന്  വിക്രം നായകനായ തമിഴ് ചിത്രം ഇരു മുഗനിലെ 'ഹെലേന' എന്ന ഗാനത്തിനോട് സാമ്യമുണ്ടെന്നാണ് പ്രേക്ഷകരുടെ വാദം. 
 
യുട്യൂബിലുള്ള പാട്ടിനു താഴെ വന്ന കമന്റുകളിൽ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നതും ഇതു തന്നെ. ബി കെ .ഹരിനാരായണനാണ് ഈ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് അഭയ ഹിരൺമയി ആണ്. ജയറാം നായകനാകുന്ന ചിത്രത്തിലെ ഗാനത്തെ ട്രോളി കൊല്ലുകയാണ് ആരാധകർ.
 
രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പാർവ്വതിയാണ് ചിത്രത്തിലെ നായിക. ലീലയിൽ നിന്നു വ്യത്യസ്തമായി മോഡേൺ ലുക്കിലെത്തുന്ന പാർവ്വതിയും സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയറാമും ആടിപ്പാടുന്ന പ്രണയ ഗാനം ഇതിനോടകം കുപ്രസിദ്ധി നേടിക്കഴിഞ്ഞു. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments