'മലൈക്കോട്ടൈ വാലിബൻ' പരാജയം ബാധിച്ചോ ? മോഹൻലാൽ പറഞ്ഞത് ഇതായിരുന്നു, സിനിമയെക്കുറിച്ച് ഡാനിഷ് സേഠ്

കെ ആര്‍ അനൂപ്
ബുധന്‍, 21 ഫെബ്രുവരി 2024 (13:18 IST)
Malaikottai Vaaliban
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 23 ചിത്രം പ്രദർശനത്തിന് എത്തും. അതിനിടെ സിനിമയുടെ പരാജയം ബാധിച്ചോ എന്ന ചോദ്യത്തിന് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിഷ് സേഠ് മറുപടി നൽകിയിരിക്കുകയാണ്.
 
സിനിമയ്ക്ക് വന്ന നെഗറ്റീവ് കമൻറുകൾ ഒരുപാടൊന്നും വായിച്ചില്ലെന്നാണ് നടൻ പറയുന്നത്. സിനിമയുടെ റിലീസിന് മുമ്പ് മോഹൻലാലിനോട് താൻ ചോദിച്ച ഒരു ചോദ്യവും അദ്ദേഹം അതിന് മറുപടി നൽകിയതിനെ കുറിച്ചും കൂടി പറയുകയാണ് ഡാനിഷ് സേഠ്.
 
'ഒരുപാടൊന്നും ഞാൻ വായിച്ചില്ല. പ്രേക്ഷകർക്ക് ഈ ചിത്രത്തിന്മേലുണ്ടായിരുന്ന പ്രതീക്ഷകളെക്കുറിച്ചും ചിത്രം കണ്ടതിന് ശേഷമുള്ള പ്രതികരണങ്ങളും. ഇതൊരു വലിയ ചിത്രമായതിനാൽത്തന്നെ പ്രേക്ഷകർക്കുള്ള പ്രതീക്ഷയും സ്വാഭാവികമായും ഉയർന്നതായിരിക്കും. എനിക്കും അങ്ങനെതന്നെ ആയിരുന്നു. ഞങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് ജോലി ചെയ്തതെന്ന് ആ ചിത്രത്തിൽ ഉൾപ്പെട്ട എല്ലാവർക്കും അറിയാമായിരുന്നു. ഇപ്പോൾ അത് പ്രേക്ഷകർക്ക് അവകാശപ്പെട്ടതാണ്.43 വർഷം ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചതിന് ശേഷം ഒരു ചിത്രത്തിൻറെ റിലീസിന് മുൻപ് ഭയം തോന്നാറുണ്ടോയെന്ന് വാലിബന്റെ റിലീസിന് മുൻപ് ഞാൻ മോഹൻലാലിനോട് ചോദിച്ചത് ഓർക്കുന്നു. ഭയപ്പെടാനുള്ള കാരണമില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. നമ്മൾ നമ്മുടെ ഏറ്റവും മികച്ചത് ചെയ്തു. ഇനി പ്രേക്ഷകരാണ് പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ശരിക്കും അഭിനയകലയെ സംബന്ധിച്ച് അങ്ങനെതന്നെയാണ്. മലൈക്കോട്ടൈ വാലിബൻ എന്നെ സംബന്ധിച്ച് എക്കാലത്തും സ്‌പെഷൽ ആയിരിക്കും. ജീവിതത്തിൽ എനിക്ക് ഇതുവരെ ഉണ്ടായതിൽ ഏറ്റവും മികച്ച അനുഭവമായിരുന്നു അത്', -ഡാനിഷ് സേഠ് 
പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments