Webdunia - Bharat's app for daily news and videos

Install App

ലൂസിഫറിൽ മമ്മൂട്ടി?- സത്യം ഇത്!

ലൂസിഫറിൽ മമ്മൂട്ടി?- സത്യം ഇത്!

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (07:22 IST)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. വാര്‍ത്ത പുറത്തുവന്നതുമുതല്‍ എല്ലാവരും ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ്.
 
എന്നാൽ ചിത്രത്തിൽ ഒരു അതിഥി കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ സത്യമില്ലെന്നാണ് തിരക്കതാകൃത്തായ മുരളി ഗോപി പറയുന്നത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റ്:-
 
പ്രിയ സുഹൃത്തുക്കളെ,
 
“ലൂസിഫർ” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങൾ പരത്തുന്ന ചില ഓൺലൈൻ മാധ്യമ “വാർത്തകൾ” (വീണ്ടും) ശ്രദ്ധയിൽ പെട്ടു. ഇതിൽ (ഞങ്ങൾ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ “കണ്ടെത്തൽ”. ഈ ‘കണ്ടുപിടിത്തം’ ഒരുപാട് ഷെയർ ചെയ്തു പടർത്തുന്നതായും കാണുന്നു. 
ഇത്തരം “വാർത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂർണ്ണമായും നശിപ്പിക്കുന്നത്. 
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങൾ ഇത്തരം കുന്നായ്മകൾ പടച്ചിറക്കുന്നതും. 
സിനിമ റിലീസ് ആകുമ്പോൾ അത് കാണുക എന്നല്ലാതെ അതിനു മുൻപ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങൾ ഒരു യഥാർഥ സിനിമാപ്രേമി ആണെങ്കിൽ, ഇത്തരം നിരുത്തരവാദപരമായ “വാർത്തകൾ” ഷെയർ ചെയ്യാതെയുമിരിക്കുക.
 
സസ്നേഹം,
മുരളി ഗോപി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments