Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് പൃഥ്വിരാജ് കാത്ത് വെച്ച സർപ്രൈസ്, ലൂസിഫറിൽ മമ്മൂട്ടിയും!

ഇത് പൃഥ്വിരാജ് കാത്ത് വെച്ച സർപ്രൈസ്, ലൂസിഫറിൽ മമ്മൂട്ടിയും!
, ഞായര്‍, 23 ഡിസം‌ബര്‍ 2018 (18:03 IST)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മമ്മൂട്ടിയും. ചിത്രത്തിൽ ഒരു അതിഥി കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. 
 
മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. വാര്‍ത്ത പുറത്തുവന്നതുമുതല്‍ എല്ലാവരും ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ്. ‘ലൂസിഫര്‍’ എന്ന പ്രൊജക്ടിനെപ്പറ്റിയുള്ള വാര്‍ത്ത വന്നപ്പോള്‍ തന്നെ മമ്മൂട്ടി മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും മുരളി ഗോപിയെയും വിളിച്ച് അഭിനന്ദനങ്ങളും ആശംസയും അറിയിച്ചത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞാലി മരയ്ക്കാരോ കുഞ്ഞാലി സർദാർജിയോ?