മോഹൻലാൽ നുണകളുടെ ആശാനോ?

ശനി, 24 നവം‌ബര്‍ 2018 (09:44 IST)
മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും തമാശ നിറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 
 
മഴവില്‍ മനോരമയുടെ അഭിമുഖ പരിപാടിക്കിടയിലായിരുന്നു മോഹന്‍ലാല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. മമ്മൂട്ടി, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
 
അഭിമുഖങ്ങളിലും അല്ലാതെയുമായി നുണ പറയാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മോഹൻലാൽ മറുപടി നൽകിയത്.  ആദ്യ കാഴ്ചയില്‍ത്തന്നെ ചിലരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. കൂടെ അഭിനയിച്ച നായികമാരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇക്കാര്യം അദ്ദേഹം നേരത്തേയും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.
 
അദ്ദേഹത്തെപ്പോലൊരു ആളെയാണ് ജീവിത പങ്കാളിയായി ലഭിക്കേണ്ടതെന്ന് നേരത്തെ ചില അഭിനേത്രികള്‍ പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയതിന് ശേഷമുള്ള തുറന്നുപറച്ചിലാണ് കൂടുതല്‍ രസകരം. ഈ അഭിമുഖത്തിനിടയില്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും സത്യന്ധമായാണോ ഉത്തരം നൽകിയത്? നുണ പറഞ്ഞോ എന്നായിരുന്നു ചോദ്യം. ഇവിടെയും താന്‍ നുണ പറഞ്ഞിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒടുവിൽ അത് സംഭവിച്ചു, എന്തിനായിരുന്നു ഈ പൊല്ലാപ്പ്? ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ?