Webdunia - Bharat's app for daily news and videos

Install App

നയൻതാര ആ സിനിമ വേണ്ടെന്ന് വെയ്ക്കാൻ കാരണം പ്രഭുദേവയുടെ സഹോദരൻ?

സൂപ്പർതാര സിനിമകളിൽ ഇന്നും ആദ്യ ചോയ്സുകളിലൊന്ന് നയൻതാരയാണ്.

നിഹാരിക കെ.എസ്
തിങ്കള്‍, 12 മെയ് 2025 (11:27 IST)
തമിഴിലെ നമ്പർ വൺ നായികയാണ് നയൻതാര ഇപ്പോഴും. കുറച്ച് വർഷങ്ങളായി ഹിറ്റ് സിനിമകളൊന്നും ഇല്ലെങ്കിലും നയൻതാരയുടെ സ്റ്റാർഡം ഒന്നും അങ്ങനെ പോകുന്ന ഒന്നല്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൂപ്പർതാര സിനിമകളിൽ ഇന്നും ആദ്യ ചോയ്സുകളിലൊന്ന് നയൻതാരയാണ്. 
 
കമൽഹാസൻ-മണിരത്നം ചിത്രത്തിലും നയൻതാരയെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. നടി ചോദിച്ച പ്രതിഫലം അധികമായതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ തൃഷയിലേക്ക് തിരിഞ്ഞത്. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നയൻതാരയാണ് നായിക. തെലുങ്കിൽ ചിരഞ്ജീവിയുടെ പുതിയ സിനിമയിലും നായികയായെത്തുന്നു. ഈ സിനിമയ്ക്കായി റെക്കോർഡ് തുകയാണ് നടി പ്രതിഫലമായി ചോദിച്ചതെന്നും സൂചനയുണ്ട്.
 
അടുത്തിടെയായിരുന്നു നയൻതാരയുടെ ബോളിവുഡ് എൻട്രി. അറ്റ്ലി ചിത്രം ജവാനിലൂടെയായിരുന്നു ഇത്. സിനിമ മികച്ച വിജയം നേടി. ഷാരൂഖ് ഖാന്റെ ആരാധികയാണ് നയൻതാര. മുമ്പൊരിക്കൽ ഷാരൂഖ് ഖാനൊപ്പം സ്ക്രീനിലെത്താൻ നയൻതാരയ്ക്ക് അവസരം ലഭിച്ചതാണ്. ചെന്നെെ എക്സ്പ്രസ് എന്ന സിനിമയിലെ വൺ ടു ത്രീ എന്ന ഡാൻസ് നമ്പറിലൂടെയായിരുന്നു ഇത്. എന്നാൽ ഈ അവസരം നടി വേണ്ടെന്ന് വെച്ചു. പിന്നീട് പ്രിയാമണി ഈ ഐറ്റം ഡാൻസ് ചെയ്തു. പ്രിയാമണിയുടെ കരിയറിലെ മികച്ച തീരുമാനമായിരുന്നു ഇത്. 
 
നയൻതാര എന്തുകൊണ്ടാണ് ഈ അവസരം വേണ്ടെന്ന് വെച്ചതെന്ന് അന്ന് ചോദ്യങ്ങൾ വന്നിരുന്നു. ഐറ്റം ഡാൻസ് ചെയ്യാൻ മടിയില്ലാത്ത നടി എന്തുകൊണ്ട് ഒരു ഷാരൂഖ് ചിത്രം വേണ്ടെന്ന് വെച്ചെന്ന് പല കോണുകളിൽ നിന്നും ചോദ്യങ്ങളുയർന്നു. റിപ്പോർട്ടുകൾ പ്രകാരം വ്യക്തിപരമായ ചില കാര്യങ്ങളാണ് ഇതിന് കാരണം. 2013 ലാണ് ചെന്നെെ എക്സ്പ്രസ് റിലീസ് ചെയ്യുന്നത്.
 
നയൻതാര പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിച്ച് വീണ്ടും സിനിമാ രം​ഗത്തേക്ക് വന്ന സമയം. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരമാണ് ചെന്നെെ എക്സ്പ്രസിലെ ​ഗാനം കൊറിയോ​ഗ്രാഫ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ നയൻതാരയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് നടി നോ പറഞ്ഞതെന്നുമാണ് റിപ്പോർട്ട്. പ്രഭുദേവയോട് നയൻതാരയ്ക്ക് ഇന്നും നീരസമുണ്ടെന്നാണ് ആരാധകർ പറയുന്നത്. നടിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അധ്യായങ്ങളിലൊന്നായിരുന്നു പ്രഭുദേവയുമായി പിരിഞ്ഞ സമയം. ബന്ധം പിരിഞ്ഞപ്പോൾ   മാനസികമായി തകർന്ന നടി കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ശക്തയായി തിരിച്ചുവരികയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments