ഇതെന്തൊരു ഡിമാൻഡ് ആണ്? ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ നയൻതാര ചോദിച്ച പ്രതിഫലം കേട്ട് അണിയറ പ്രവർത്തകർ പോലും ഞെട്ടി
ഈ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ രവിപുടിയാണ്. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻതാരയെ നായികയായി പരിഗണിച്ചിരുന്നു. ഇതിനായി അണിയറ പ്രവർത്തകർ നടിയെ സമീപിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ചിരഞ്ജീവിയുടെ നായികയായി അഭിനയിക്കുവാൻ നയൻതാര ഇത്തവണ 18 കോടിയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഒടിടി പ്ലേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നടി ആവശ്യപ്പെട്ട തുക നിർമാതാക്കളെ ഞെട്ടിച്ചുവെന്നും അവർ മറ്റൊരു താരത്തെ സമീപിക്കുന്നതിനുള്ള ആലോചനകളിലാണ് എന്നും സൂചനകളുണ്ട്. നേരത്തെ 'സെയ് റാ നരസിംഹ റെഡ്ഡി', 'ഗോഡ്ഫാദർ' എന്നീ ചിരഞ്ജീവി ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചിരുന്നു. അപ്പോൾ 12 കൂടിയായിരുന്നു നടിയുടെ പ്രതിഫലം. നിൽവിൽ 15 കോടിയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നതെന്നാണ് സൂചന.
അതേസമയം അനിൽ രവിപുടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ജൂണിൽ ആരംഭിക്കുന്നതിനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. തുടർച്ചയായ 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച അനിൽ രവിപുടിയുടെ ഏറ്റവും പുതിയ റിലീസായ സംക്രാന്തികി വസ്തുനം 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്. സോഷ്യോ – ഫാന്റസി ചിത്രമായ വിശ്വംഭരക്ക് ശേഷം ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് മെഗാ 157.