പ്രണവ് മോഹന്‍ലാലിനെ ഇപ്പോഴും പ്രണയിക്കുന്നുണ്ടോ ? വര്‍ഷങ്ങള്‍ക്കുശേഷം ഗായത്രി സുരേഷിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
ബുധന്‍, 3 ഏപ്രില്‍ 2024 (10:26 IST)
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണെന്ന് നടി ഗായത്രി സുരേഷ് പറഞ്ഞത് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ബദല്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും പ്രണവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നടി നേരിടേണ്ടിവന്നു. പ്രണവിനോടുള്ള വികാരമെന്താണെന്ന് ചോദ്യം.
 
പ്രണവിനോട് നല്ല ഇഷ്ടമുണ്ടായിരുന്നുവെന്നും പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും ഗായത്രി പറയുന്നു. താനൊരു ഫാന്റസി പേഴ്‌സണ്‍ ആണെന്നും അതുകൊണ്ടാണ് ഒരുപാട് വിളിച്ചുപറഞ്ഞതെന്നും നടി ഇപ്പോള്‍ പറയുന്നു.
 
'രണ്ട് വര്‍ഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു. പക്ഷെ എനിക്ക് പ്രണവിനോട് നല്ല ഇഷ്ടവുമുണ്ടായിരുന്നു. പ്രണവിനെ കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മറ്റും അടുത്ത് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു.പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പിന്നെ ഞാന്‍ ഒരു ഫാന്റസി പേഴ്സണാണ്. അതുകൊണ്ടാണ് ഒരുപാട് വിളിച്ച് പറഞ്ഞതും ഈഗോ കയറിയതും ആളുകള്‍ പിരികേറ്റിയതുമെല്ലാം. അതുകൊണ്ടൊക്കെയാണ് കൂടുതല്‍ വിളിച്ച് പറഞ്ഞത്. ഇപ്പോള്‍ എല്ലാത്തിലും എനിക്ക് ക്ലാരിറ്റി വന്നിട്ടുണ്ട് ',-ഗായത്രി സുരേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

അടുത്ത ലേഖനം
Show comments