പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍പോളി ഇവര്‍ മൂന്നുപേരും ഓക്കേ പറഞ്ഞപ്പോഴാണ് 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമ സംഭവിച്ചതെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവും ധ്യാനുമാണ് സിനിമ മുന്നോട്ട് കൊണ്ടുപോകുന്നതിനും ധ്യാനിന്റെ പ്രകടനം കാണുവാനായി ആളുകള്‍ കാത്തിരിക്കുകയാണെന്നും വിനീത് പറയുന്നു. പ്രണവ് മോഹന്‍ലാല്‍ ചെന്നൈയില്‍ ഉണ്ടെങ്കിലും പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വിനീത് ശ്രീനിവാസന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
ധ്യാന്‍ ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കോമ്പോവിനെ കുറിച്ചാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞു തുടങ്ങുന്നത്.
'ധ്യാന്‍ മാത്രമല്ല പ്രണവും സിനിമയില്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രണ്ടുപേരും ഈ പടം കൊണ്ടുപോകും. അവരുടെ ഡ്യുവോയാണ് ഈ പടം കാരിചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. ധ്യാനിന്റെ പ്രകടനം കാണാന്‍ ആളുകള്‍ വെയ്റ്റ് ചെയ്യുന്നതായി എനിക്ക് തോന്നുന്നുണ്ട്.
പ്രണവിനെ തന്നെ വീണ്ടും കാസ്റ്റ് ചെയ്തത് ഈ സിനിമയിലെ റോള്‍ പ്രണവിന് ആപ്റ്റായിരുന്നു. നിവിനും പ്രണവും ധ്യാനും ഇവര്‍ മൂന്നുപേരും ഈ സിനിമയ്ക്ക് മസ്റ്റായി വേണ്ട ആള്‍ക്കാരാണ്. ഇവരില്ലെങ്കില്‍ ഈ രീതിയില്‍ ഈ സിനിമ ചെയ്യാന്‍ പറ്റില്ല. ഇവര്‍ മൂന്നുപേരും ഓക്കെ പറഞ്ഞപ്പോഴാണ് ഈ സിനിമ നടക്കുമെന്ന വിശ്വാസം എനിക്ക് വന്നത്.പ്രണവിപ്പോള്‍ ചെന്നൈയിലുണ്ട്. പക്ഷെ പ്രമോഷനായി വരാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്',-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തും. പ്രമോഷന്‍ തിരക്കുകളിലാണ് നിര്‍മാതാക്കള്‍.