Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റിയായാൽ അഹങ്കാരമുണ്ടാകും: പ്രിയ വാര്യരെ ‘കൊള്ളിച്ച്’ ഒമർ ലുലു

ഒമർ ലുലു
, ബുധന്‍, 6 ഫെബ്രുവരി 2019 (14:38 IST)
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു അഡാറ് ലവ്’ ഫെബ്രുവരി 14നു റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് താരമായ നടി, പ്രിയ പ്രകാശ് വാര്യർ ചിത്രത്തിൽ പ്രധാന താരങ്ങളിൽ ഒരാൾ.
 
നിർമാതാവിനോട് ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി വളരെ വൈകി ആണ് റിലീസ് ചെയ്യുന്നതെന്ന് ഒമർ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിന് നല്കിയ അഭിമുഖത്തിൽ പ്രിയ അഹങ്കാരി ആണോ എന്നുള്ള ചോദ്യത്തിന് ഒമർ നൽകിയ മറുപടി വൈറലാവുകയാണ്. പ്രിയ അഹങ്കാരിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ ദുഃഖം തോന്നിയോ എന്നായിരുന്നു ചോദ്യം.
 
അവതാരകന്റെ ചോദ്യത്തിന് ഒമർ മറുപടി നൽകിയത് ഇങ്ങനെ: നെഗറ്റീവ് എന്തുവന്നാലും വേദനിക്കും. നല്ല വാര്‍ത്ത വന്നാല്‍ സന്തോഷിക്കും. ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റിയായി മാറുമ്പോള്‍ അങ്ങനെ സംഭവിക്കും. അതിന്റെ നെഗറ്റീവ് സൈഡുമുണ്ട്. ചെറിയ കുട്ടികളല്ലേ. അവര്‍ക്ക് അതിന്റേതായ പക്വതക്കുറവുമുണ്ടാകാം. അതുപോലെ തന്നെ തന്റെ ചിത്രത്തിൽ അഭിനയിച്ച കുട്ടിക്ക് റിലീസിന് മുന്നേ 2 ചിത്രങ്ങൾ കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ഒമർ ലുലു അഭിപ്രയപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്‌സോഫീസ് കീഴടക്കി പേരൻപ്; നാലുദിനം പിന്നിടുമ്പോള്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ