Webdunia - Bharat's app for daily news and videos

Install App

തട്ടത്തില്‍ മറയത്തെ സുന്ദരി; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ഇഷ തല്‍വാറിന്റെ പ്രായം അറിയാമോ?

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2021 (12:42 IST)
2012 ല്‍ ക്യാംപസുകളെ ഇളക്കിമറിച്ച സിനിമയാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയ്ത്ത് തിയറ്ററുകളില്‍ വന്‍ വിജയം നേടി. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കന്റെ കഥ ക്യാംപസുകള്‍ പാടിനടന്നു. തട്ടത്തിന്‍ മറയത്തിലെ ഉമ്മച്ചിക്കുട്ടി ആയിഷയായി പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയത് നടി ഇഷ തല്‍വാര്‍ ആണ്. ഇഷയുടെ ആദ്യ സിനിമയാണ് തട്ടത്തിന്‍ മറയത്ത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. 
 
നടി ഇഷ തല്‍വാറിന്റെ ജന്മദിനമാണ് ഇന്ന്. 1987 ഡിസംബര്‍ 22 ന് മുംബൈയിലാണ് ഇഷ ജനിച്ചത്. താരത്തിന്റെ 34-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. ഐ ലവ് മി, ബാല്യകാലസഖി, ബാംഗ്ലൂര്‍ ഡേയ്സ്, ഗോഡ് ഓണ്‍ കണ്‍ട്രി, ടു കണ്‍ട്രീസ്, ഭാസ്‌കര്‍ ദ റാസ്‌കല്‍, രണം എന്നിവയാണ് ഇഷ അഭിനയിച്ച പ്രമുഖ മലയാള സിനിമകള്‍. സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ഇഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments