Webdunia - Bharat's app for daily news and videos

Install App

ഇഷ തല്‍‌വാര്‍ 16 വയസുകാരിയുടെ അമ്മയോ?

'അത് വലിയ കാര്യമായി തോന്നിയിട്ടില്ല'; ഇഷ തല്‍‌വാര്‍ 16 വയസുകാരിയുടെ അമ്മയോ?

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (15:12 IST)
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ നടിയാണ് ഇഷ തല്‍‌വാര്‍. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇഷ മലയാളത്തില്‍ അവസാനം അഭിനിമയിച്ച സിനിമയാണ്  ക്രോസ് റോഡ്. ഇപ്പോള്‍ ഇഷ പൃഥ്വിരാജിന്റെ ഡെട്രോയിറ്റ് ക്രോസിങ്ങ് എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.
 
മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കുന്ന ഇഷയുടെ പുതിയ സിനിമ പൃഥ്വിരാജിനൊപ്പമാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ഇഷ അഭിനയിക്കുന്നത്.
 
മംമ്ത മോഹന്‍ദാസ് ആയിരുന്നു സിനിമയില്‍ നായികയാവേണ്ടത്. എന്നാല്‍ മംമ്ത അതില്‍ നിന്നും പിന്മാറിയതോടെയാണ് ഇഷയ്ക്ക് ആ വേഷം കിട്ടിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള വിശേഷങ്ങള്‍ ഇഷ തുറന്ന് പറഞ്ഞിരിക്കുകയാണ്. 
 
ഷൂട്ടിങ്ങിനിടെ പൃഥ്വി തന്നെ ഒരുപാട് സഹായിച്ചിരുന്നെന്നും ഇഷ പറയുന്നു. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് ശരിക്കും ജീവന്‍ കൊടുക്കുന്ന പൃഥ്വി സിനിമയ്ക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ആളാണെന്നും ഇഷ പറയുന്നു. 
 
ചിത്രത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. തന്റെ വീട്ടിലും ഒരു കുട്ടി വളര്‍ന്ന് വരുന്നത് കണ്ടിട്ടുള്ളത് കൊണ്ട് വീട്ടമ്മയായി അഭിനയിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയിട്ടില്ലെന്നാണ് ഇഷ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments