Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് മോഹൻലാൽ തന്നെ'; പ്രണവിനെ കണ്ട് ആരാധകർ, യുട്യൂബിൽ തരംഗമായി വർഷങ്ങൾക്ക് ശേഷത്തിലെ ആദ്യഗാനം

Mohanlal  Fans Pranav Mohanlal

കെ ആര്‍ അനൂപ്

, വെള്ളി, 1 മാര്‍ച്ച് 2024 (10:39 IST)
സിനിമ പ്രേമികൾ കാത്തിരിക്കുന്ന റിലീസാണ് പ്രണവ് മോഹൻലാലിൻ്റെ വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11ന് പ്രദർശനത്തിനെത്തും. ആദ്യത്തേത് എപ്പോഴും സ്പെഷ്യൽ ആയിരിക്കണമെന്ന് നിർബന്ധമുള്ള വിനീത് ശ്രീനിവാസൻ സിനിമയിലെ മനോഹരമായ ഗാനം കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കുവെച്ച വീഡിയോ സോങ് ഇതിനോടകം തന്നെ വൈറലായി മാറി.
 
മധു പകരൂ നീ താരകേ…. എന്ന് തുടങ്ങുന്ന പാട്ടിന് വരികൾ ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസനാണ്. സംഗീതം പകർന്നിരിക്കുന്നത് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥാണ്.
 
ഹൃദയത്തിനുശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. വിവിധ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. അതിനാൽ തന്നെ നാല് ലുക്കിലാണ് ധ്യാനും പ്രണവും എത്തുന്നത്.
 
പ്രണയം മോഹൻലാലും ധ്യാൻ ശ്രീനിവാസിനെയും കൂടാതെ 
 കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, നീരജ് മാധവ്, ബേസിൽ ജോസഫ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നല്ല മൂന്ന് കോടിപതികള്‍ ! തമിഴ്‌നാട്ടില്‍ നിന്ന് ആദ്യമായി ഒരു കോടി കളക്ഷന്‍ നേടിയത് ദുല്‍ഖര്‍, വേറെ രണ്ട് സിനിമകള്‍ ഇതാണ്!