അത് വിജയയിയെ ഉദ്ദേശിച്ചല്ല,ആ പ്രചാരണം വേദനിപ്പിക്കുന്നു,'ലാല്‍സലാം'ഓഡിയോ ലോഞ്ചിനിടെ രജനികാന്ത്, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 27 ജനുവരി 2024 (09:23 IST)
vijay Rajinikanth
2023 ലെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ജയിലര്‍. സിനിമയുടെ ലോഞ്ചിനിടെ രജനികാന്ത് പരുന്ത് എന്ന ഒരു പരാമര്‍ശം നടത്തിയിരുന്നു. ഇത് വിജയയിയെ ഉദ്ദേശിച്ചല്ലെന്നും വിജയുമായി മത്സരത്തിലാണെന്ന പ്രചാരണം വേദനിപ്പിക്കുന്നു എന്നും രജനികാന്ത് ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. 'ലാല്‍സലാം' സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് പറയുന്നത്. താന്‍ എന്നും വിജയിയുടെ അഭ്യുദയകാംക്ഷി ആണെന്നും ആരാധകര്‍ ഇത്തരം വിഷയങ്ങള്‍ ഇനി ഉയര്‍ത്തരുതെന്നും രജനികാന്ത് പറഞ്ഞു.
'പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം',- രജനികാന്ത് പറഞ്ഞു. 
വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാല്‍സലാം. ജയിലറിന് ശേഷം നടനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനാകുന്ന സന്തോഷത്തിലാണ് സിനിമ ലോകം. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധായിക തൊപ്പി അണിയുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

അടുത്ത ലേഖനം
Show comments