ജാഫര്‍ ഇടുക്കി എന്റെ പ്രിയപ്പെട്ട നടന്‍:ജിത്തു ജോസഫ്

കെ ആര്‍ അനൂപ്
ശനി, 9 ഏപ്രില്‍ 2022 (14:47 IST)
ആസിഫ് അലിയും ജാഫര്‍ ഇടുക്കിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കൂമന്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്റെ പ്രിയപ്പെട്ട നടനോടൊപ്പം എന്ന് പറഞ്ഞുകൊണ്ട് ജാഫര്‍ ഇടുക്കിയുടെ ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രം ജിത്തു ജോസഫ് പങ്കുവെച്ചു. 

കഴിഞ്ഞദിവസം ഷൂട്ടിങ്ങിന് തടസ്സമായി മഴ എത്തിയിരുന്നു. മഴയില്‍ നനഞ്ഞ് ലൊക്കേഷനില്‍ നില്‍ക്കുന്ന ആസിഫലി ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകരുടെ ചിത്രം പുറത്തു വന്നിരുന്നു.
 
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. 
 
രണ്‍ജി പണിക്കര്‍ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

അടുത്ത ലേഖനം
Show comments