Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹരീഷ് കണാരന്‍ നായകനാകുന്ന ആദ്യ ചിത്രം, ഗംഭീരമാവട്ടെയെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍

Hareesh Kanaran Joju george Jaffer Idukki Soubin Shahir Dharmajan Bolgatty Aju Varghese Nirmal Palazhi Salim Kumar

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 ഫെബ്രുവരി 2022 (10:21 IST)
ഹരീഷ് കണാരന്‍ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ഉല്ലാസപ്പൂത്തിരികള്‍.സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സലിംകുമാര്‍, ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി, സരയു , സീനത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. സിനിമയ്ക്കും ഹരീഷ് കണാരനും ആശംസകളുമായി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. 
'ഹരീഷേട്ടാ.... ഗംഭീരമാവട്ടെ 
 
ഞങ്ങളുടെ പ്രിയ സുഹൃത്തും ഏട്ടനുമായ ഹരീഷ് കണാരന്‍ നായകനാകുന്ന ആദ്യ ചിത്രം 'ഉല്ലാസപ്പൂത്തിരികള്‍'
എല്ലാവരുടെയും സ്‌നേഹവും പ്രോത്സാഹനവും പ്രാര്‍ത്ഥനയും ഉണ്ടാവണം'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
 
ബിജോയ് ജോസഫിന്റെ കഥയ്ക്ക് പോള്‍ വര്‍ഗീസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഉല്ലാസപ്പൂത്തിരികളില്‍ ജെമിനി സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
 
റിയാണോ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മലയും ഹരീഷ് കണാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹിയ്ക്കാന്‍ നമ്മളെ പഠിപ്പിയ്ക്കുന്നത് ഒന്നേയുള്ളൂ.., കുറിപ്പുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്