പ്രശാന്ത് നീല്‍ ഒരുക്കിയ 'സലാര്‍'ആദ്യഭാഗം സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിന് എത്തും. വന്‍ ഹൈപ്പോടെ എത്തുന്ന സിനിമയില്‍ ജഗപതി ബാബുവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജഗപതി ബാബുവിന് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.സലാറില്‍ അഭിനയിക്കുന്നതിനുവേണ്ടി 3-4 കോടി രൂപയാണ് താരം വാങ്ങിയതെന്നാണ് കേള്‍ക്കുന്നത്.
സാധാരണയായി ഒരു സിനിമയില്‍ അഭിനയിക്കാനായി ഏകദേശം 3 കോടി രൂപയാണ് ജഗപതി ബാബു ഈടാക്കാറുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.