Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജയ് ഗണേഷ്' വീണില്ല ! വിഷുദിനത്തില്‍ കരുത്ത് കാണിച്ച് ആടുജീവിതം, ഒന്നാമന്‍ ആവേശം തന്നെ

'Jai Ganesh' did not fall Aadujeevithamshowing strength on the equinox

കെ ആര്‍ അനൂപ്

, തിങ്കള്‍, 15 ഏപ്രില്‍ 2024 (13:13 IST)
'മലയാള സിനിമയാണോ ? എന്നാല്‍ കയറി കാണാം', അതാണ് പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ മോളിവുഡ് നല്‍കുന്ന ഗ്യാരണ്ടി. ആടുജീവിതത്തിന് പിന്നാലെ ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയതോടെ ഏത് സിനിമ ആദ്യം കാണണമെന്ന കണ്‍ഫ്യൂഷനിലായി സിനിമ പ്രേമികള്‍.ജയ് ഗണേഷ്, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ കാണാനും പ്രേക്ഷകറുണ്ട്. വിഷു റിലീസായി എത്തിയ സിനിമകള്‍ നേടിയ കളക്ഷന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
ആദ്യദിനം തന്നെ മുന്നില്‍ നിന്ന് നയിക്കുന്ന ഫഹദിന്റെ ആവേശം തന്നെയാണ് വിഷുദിനത്തിലും തരംഗമായത്. വിഷു ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതും ആവേശം തന്നെയാണ്. ഇന്നലെ 3.9 കോടി കളക്ഷനാണ് ആവേശം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം വര്‍ഷങ്ങള്‍ക്കു ശേഷം. മള്‍ട്ടി സ്റ്റാര്‍ ചിത്രം 3.4 കോടി കളക്ഷന്‍ നേടി.
 
മൂന്നാം സ്ഥാനത്ത് ജയ് ഗണേഷ് അല്ല ആടുജീവിതമാണ്. 2.25 കോടി കളക്ഷന്‍ ആടുജീവിതം സ്വന്തമാക്കി. വിജയ ചിത്രങ്ങള്‍ക്ക് മുന്നില്‍ നാളുകള്‍ക്കു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ആടുജീവിതം വീണില്ല. നാലാം സ്ഥാനത്തെ ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷ് ഉണ്ട്. ഇന്നലെ 60 ലക്ഷം രൂപ ജയ് ഗണേഷ് നേടി.
 
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

90% അഭിനേതാക്കളും റിമ്യൂനറേഷന്‍ ഫില്‍ ചെയ്യാതെ കരാര്‍ ഒപ്പിട്ടു,പ്രതിഫലത്തിന്റെ പകുതിയുടെയും പകുതിയാണ് അവര്‍ വാങ്ങിയത്, അത് ഇമോഷണല്‍ മൊമെന്റ് ആയിരുന്നുവെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം