നില മെച്ചപ്പെടുത്തി ജയ് ഗണേഷ്; വിഷുവിന് ആളുകയറി ! അപ്പോഴും ആടുജീവിതത്തിനു പിന്നില്‍

റിലീസ് ദിനത്തിലും അതിനു ശേഷമുള്ള ദിവസങ്ങളിലും വെറും 50 ലക്ഷമാണ് ജയ് ഗണേഷിനു ലഭിച്ചത്

രേണുക വേണു
തിങ്കള്‍, 15 ഏപ്രില്‍ 2024 (15:50 IST)
ബോക്‌സ്ഓഫീസില്‍ നില മെച്ചപ്പെടുത്തി ജയ് ഗണേഷ്. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ചിത്രം വിഷു ദിനമായ ഇന്നലെ 60 ലക്ഷത്തിനു മുകളില്‍ കളക്ട് ചെയ്തു. ആദ്യ മൂന്ന് ദിവസത്തെ ബോക്‌സ്ഓഫീസ് പ്രകടനത്തേക്കാള്‍ ഭേദപ്പെട്ടതാണ് ഇന്നലെത്തെ കണക്കുകള്‍. 
 
റിലീസ് ദിനത്തിലും അതിനു ശേഷമുള്ള ദിവസങ്ങളിലും വെറും 50 ലക്ഷമാണ് ജയ് ഗണേഷിനു ലഭിച്ചത്. നാലാം ദിനത്തിലേക്ക് എത്തിയപ്പോള്‍ കളക്ഷന്‍ അല്‍പ്പം ഉയര്‍ന്നു. ബുക്ക് മൈ ഷോയിലും ജയ് ഗണേഷിന് മോശമല്ലാത്ത ബുക്കിങ് ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 15,000 ത്തിനു അടുത്ത് ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റു പോയി. ആദ്യ മൂന്ന് ദിവസം പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയത്. 
 
അതേസമയം ഒന്നര ആഴ്ച മുന്‍പ് റിലീസ് ചെയ്ത ആടുജീവിതത്തിന്റെ കളക്ഷന്‍ പോലും ജയ് ഗണേഷിന് നാലാം ദിവസം ലഭിച്ചിട്ടില്ല. വിഷു ദിനമായ ഇന്നലെ ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനത്ത്. ആടുജീവിതം മൂന്നാമതും ജയ് ഗണേഷ് നാലാമതുമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments