Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന് 110 കോടി, ജയിലറിലെ വില്ലന്‍ വേഷത്തിന് വിനായകന് ലഭിച്ച പ്രതിഫലം

രജനികാന്തിന് 110 കോടി, ജയിലറിലെ വില്ലന്‍ വേഷത്തിന് വിനായകന് ലഭിച്ച പ്രതിഫലം

കെ ആര്‍ അനൂപ്

, ബുധന്‍, 16 ഓഗസ്റ്റ് 2023 (10:18 IST)
ജയിലര്‍ സിനിമയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ സിനിമയില്‍ എത്തിക്കാന്‍ എട്ടു കോടിയോളം നിര്‍മാതാക്കള്‍ മുടക്കി. മോഹന്‍ലാലിനും വിനായകനും എത്ര പ്രതിഫലം കിട്ടിയെന്ന് അറിയുവാന്‍ തുടര്‍ന്ന് വായിക്കുക.
 
ബോളിവുഡ് താരം ജാക്കി ഷറഫിന് 4 കോടി നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഗാനരംഗത്തും വിരലിലെണ്ണാവുന്ന രംഗങ്ങളിലും മാത്രം അഭിനയിച്ച തമന്നയ്ക്ക് ആകട്ടെ മൂന്ന് കോടി നല്‍കി. യോഗി ബാബുവിനെ ഒരുകോടിയും രമ്യ കൃഷ്ണന് 80 ലക്ഷവും നിര്‍മ്മാതാക്കള്‍ പ്രതിഫലമായി കൊടുത്തു. മറ്റ് താരങ്ങളെ അപേക്ഷിച്ച് വിനായകന് പ്രതിഫലം വളരെ കുറവാണ്.
 
തിയേറ്ററുകളെ ഇളക്കിമറിച്ച വില്ലന്‍ വേഷത്തിന് വിനായകന് നല്‍കിയ പ്രതിഫലം 35 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്റ്റാര്‍ ഹോട്ടലിലെയോ പ്രൊഡക്ഷനിലെയോ ഭക്ഷണം കഴിക്കില്ല'; രശ്മിക സിനിമ ചിത്രീകരണത്തിന് എത്തുമ്പോള്‍