Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജയിലര്‍' എന്ന പേരിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍ കോടതിയില്‍, ഒരേ ദിവസം റിലീസ് പ്രഖ്യാപിച്ച് ജയിലര്‍മാര്‍ !

'ജയിലര്‍' എന്ന പേരിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍ കോടതിയില്‍, ഒരേ ദിവസം റിലീസ് പ്രഖ്യാപിച്ച് ജയിലര്‍മാര്‍ !

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജൂലൈ 2023 (13:30 IST)
രജനികാന്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഒപ്പം മലയാളത്തില്‍ നിന്നും ഒരു ജയിലര്‍ അതേദിവസം റിലീസ് ചെയ്യും. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറും ഓഗസ്റ്റ് 10ന് പ്രദര്‍ശനത്തിന് എത്തും.
 
ജയിലര്‍ എന്ന ടൈറ്റിലിനെ ചൊല്ലി നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം കോടതിയില്‍ എത്തിയിരിക്കുകയാണ്. തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് മലയാള സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. ടൈറ്റിലുമായി ബന്ധപ്പെട്ട മലയാള ജയിലര്‍ നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2ന് പരിഗണിക്കും. 
ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നതാണ് രജനിയുടെ ജയിലര്‍.പിരീഡ് ത്രില്ലര്‍ വിഭാഗത്തിലുളള സിനിമയാണ് മലയാളത്തിലെ ജയിലര്‍.
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതം സ്വസ്ഥം, സമാധാനം ...നവ്യ നായര്‍ ഇവിടെയുണ്ട്