Webdunia - Bharat's app for daily news and videos

Install App

പടവെട്ടി കയറി ജാനകി,25 ദിവസങ്ങള്‍ പിന്നിട്ട് 'ജാനകി ജാനേ'

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂണ്‍ 2023 (10:25 IST)
നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേവിജയകരമായ 25 ദിവസങ്ങള്‍ പിന്നിടുന്നു. തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ സിനിമ ഏറെ കഷ്ടപ്പെട്ടിരുന്നു.2018 ഒഴുകെ മറ്റ് സിനിമകളുടെ പ്രദര്‍ശന സമയം തിയേറ്ററുകള്‍ മാറ്റിയതില്‍ വിഷമം ഉണ്ടാകുന്നുവെന്ന് സംവിധായകന്‍ അനീഷ് ഉപാസന പറഞ്ഞിരുന്നു. പടവെട്ടി കയറി ജാനകി എന്ന് കുറിച്ചുകൊണ്ട് പുതിയ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് എത്തിയ പുതിയ ചിത്രമാണ് ജാനകി ജാനേ. ഇവര്‍ ആദ്യമായി നിര്‍മ്മിച്ച ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതും.ജാനകി ജാനേ മെയ് 12 മുതല്‍ തിയേറ്ററുകളില്‍ ഉണ്ട്.
 
സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ , പ്രമോദ് വെളിയനാട് ,സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ശ്യാം പ്രകാശ് ,എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള ,കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, കോസ്റ്റും സമീറ സനീഷ് , മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, ടൈറ്റില്‍ സോങ് കൈലാസ് മേനോന്‍ , ശബ്ദ മിശ്രണം എം ആര്‍ രാജകൃഷ്ണന്‍ ,പരസ്യകല ഓള്‍ഡ് മോങ്ക് .പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ജാനകി ജാനേ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments