സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണി; കളിക്കാൻ നിക്കരുതെന്ന മുന്നറിയിപ്പുമായി അർജുൻ കപൂർ

വ്യാഴം, 29 നവം‌ബര്‍ 2018 (09:08 IST)
തന്റെ സഹോദരി അന്‍ഷൂലയ്‌ക്കെതിരെ വന്ന ട്രോളുകള്‍ക്ക് രൂക്ഷ മറുപടി നല്‍കിയിരിക്കുയാണ് അര്‍ജുന്‍.  ഇനിയും എനിക്ക് മര്യാദകള്‍ നോക്കി ഇരിക്കാന്‍ സാധിക്കില്ല. എന്റെ അനിയത്തിക്കെതിരെ മോശം ട്രോളുകളിടുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നതായിരിക്കുമെന്ന് അർജുൻ ട്വിറ്ററിൽ കുറിച്ചു. 
 
‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിക്കിടെയാണ് ട്രോളുകള്‍ക്ക് ആധാരമായ സംഭവം നടക്കുന്നത്. ജാൻ‌വി കപൂറും അർജുനും പങ്കെടുത്ത പരിപാടിയിലാണ് സംഭവം. ഷോയിലെ ഗെയിമിന്റെ ഭാഗമായി ജാന്‍വി ഏതെങ്കിലും ബന്ധുവിനെ വിളിച്ച് ‘ഹേയ് കരണ്‍ വാട്ട്‌സപ്പ്’ എന്ന് പറയിപ്പിക്കണമായിരുന്നു. അന്‍ഷൂലയെയാണ് ജാന്‍വി വിളിച്ചത്. ഇതോടെ അന്‍ഷൂലയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും ബലാത്സംഗ ഭീഷണികളുമാണ് ട്രോളുകളായി പുറത്തുവരുന്നത്.
 
ഇതാദ്യമായിട്ടല്ല സഹോദരിമാർക്ക് എതിരെ മോശം പ്രതികരണങ്ങൾ വന്നാൽ അർജുൻ ഇടപെടുന്നത്. നേരത്തേ ധടക്ക് റിലീസ് ചെയ്യുന്ന സമയത്ത് ജാന്‍വിക്കെതിരെ ട്രോളുകള്‍ വന്നപ്പോഴും അര്‍ജുന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് അര്‍ജുനും അന്‍ഷൂലയും. ബോണി കപൂറിന്റെയും ശ്രീദേവിയുടെ മക്കളാണ് ജാന്‍വിയും ഖുഷിയും. അകന്നു കഴിഞ്ഞിരുന്ന ഇവര്‍ ശ്രീദേവിയുടെ മരണത്തോടെ തകര്‍ന്ന ജാന്‍വിക്കും ഖുഷിക്കും താങ്ങായി എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു, ജയറാമിന് വേണ്ടി!