Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ത്തവ സമയത്ത് തന്റെ മൂക്കില്‍ നിന്ന് രക്തം വരാറുണ്ടായിരുന്നുവെന്ന് ജാന്‍വി കപൂര്‍

ആര്‍ത്തവ സമയത്ത് തന്റെ മൂക്കില്‍ നിന്ന് രക്തം വരാറുണ്ടായിരുന്നുവെന്ന് ജാന്‍വി കപൂര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 29 ജൂലൈ 2024 (10:49 IST)
ആര്‍ത്തവ സമയത്ത് തന്റെ മൂക്കില്‍ നിന്ന് രക്തം വരാറുണ്ടായിരുന്നുവെന്ന് ജാന്‍വി കപൂര്‍. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആര്‍ത്തവ സമയത്ത് താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിക്കുകയായിരുന്നു താരം. ആര്‍ത്തവ വേദനയ്‌ക്കൊപ്പം മൂക്കില്‍ നിന്ന് രക്തം വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുപോലെ തനിക്ക് ആര്‍ത്തവം ഉണ്ടാകുന്ന എല്ലാ മാസവും ബോയ്ഫ്രണ്ടുമായി എപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്നും അതിനുശേഷം വീണ്ടും ഒരുമിക്കുമെന്നും ജാന്‍വി പറഞ്ഞു. 
 
മൂക്കില്‍ നിന്നും ഇത്തരത്തില്‍ രക്തം വരുന്നതിനെ കാറ്റമേനിയല്‍ എപ്പിസ്റ്റാറ്റിക്‌സ് എന്നാണ് പറയുന്നത്. ഇത് വളരെ അസാധാരണമാണ്. ചില സ്ത്രീകളില്‍ ഇത് ഉണ്ടാവാം. ഹോര്‍മോണ്‍ വ്യതിയാനം, സ്‌ട്രെസ്, മൂക്കിലെ അലര്‍ജി എന്നീ പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജയും സദ്യയും നടത്തി നിര്‍മാതാവ്