Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചാക്കോച്ചന്റെ പെര്‍ഫോമന്‍സ് കണ്ട് മയങ്ങി'; കിടിലന്‍ ഡാന്‍സുമായി നടി ജസ്നിയ ജയദീഷ്, വീഡിയോ

Jasnya Jayadeesh  Santhosh Kuruvilla

കെ ആര്‍ അനൂപ്

, ബുധന്‍, 3 ഓഗസ്റ്റ് 2022 (10:09 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ജസ്നിയ ജയദീഷ്. 2018ല്‍ പുറത്തിറങ്ങിയ പ്രേമാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.സ്വര്‍ണ്ണമത്സ്യങ്ങള്‍, ഇടുക്കി ബ്ലാസ്റ്റേഴ്സ്, കുഞ്ഞെല്‍ദോ, ജമാലിന്റെ പുഞ്ചിരി തുടങ്ങിയ സിനിമകളിലും ജസ്നിയ അഭിനയിച്ചു.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പെര്‍ഫോമന്‍സ് കണ്ട് മയങ്ങി ഞാന്‍ ദേവദൂതറിലേക്ക് എത്തുന്നു എന്ന് പറഞ്ഞുകൊണ്ട് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
ആഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
 
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹൃദയം' സിനിമയിലെ സെല്‍വയെ മറന്നോ ? നടന്റെ പുതിയ വിശേഷങ്ങള്‍