Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധ്രുവത്തിനു ശേഷം ജയറാമിന്റെ ചേട്ടനായി മമ്മൂട്ടി ! ഓസ്ലര്‍ കാത്തിരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം

അബ്രഹാം ഓസ്ലര്‍ എന്ന ജയറാം കഥാപാത്രത്തിന്റെ മൂത്ത സഹോദരന്‍ ആന്റണി ഓസ്ലര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്

Jayaram Mammootty Abraham Ozler
, ശനി, 9 ഡിസം‌ബര്‍ 2023 (13:15 IST)
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാം നായകനാകുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കേവലം ഏതാനും മിനിറ്റുകള്‍ മാത്രമുള്ള അതിഥി വേഷമല്ല മമ്മൂട്ടിയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ജയറാമിന്റെ സഹോദരനായാണ് മമ്മൂട്ടി ഓസ്ലറില്‍ വേഷമിട്ടിരിക്കുന്നതെന്ന പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. 
 
അബ്രഹാം ഓസ്ലര്‍ എന്ന ജയറാം കഥാപാത്രത്തിന്റെ മൂത്ത സഹോദരന്‍ ആന്റണി ഓസ്ലര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിനു ഏകദേശം അരമണിക്കൂറോളം സ്‌ക്രീന്‍ സ്‌പേസ് ഉണ്ടെന്നാണ് വിവരം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അബ്രഹാം ഓസ് ലര്‍' ജനുവരി 11 ന് തിയറ്ററുകളിലെത്തും. തുടര്‍ പരാജയങ്ങളില്‍ നിന്ന് ജയറാമിന് മുക്തി നേടികൊടുക്കാന്‍ ഓസ് ലറിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ അതിഥി വേഷം ജയറാമിന് ഭാഗ്യമാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
 
ഫര്‍ഷാദ് എം ഹസന്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജയറാം പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നെയ്മര്‍' പ്രമോഷന്‍ പരിപാടിക്കിടെ നേരിടേണ്ടിവന്ന ദുരനുഭവം, തുറന്നുപറഞ്ഞ് യുവ തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍