Webdunia - Bharat's app for daily news and videos

Install App

അഞ്ച് മിനിറ്റ് മുണ്ടില്ലാതെ നടന്നു; ഇന്നായിരുന്നെങ്കില്‍ അടിയിലൂടെ ക്യാമറ വരുമായിരുന്നെന്ന് ജയറാം

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഫെബ്രുവരി 2024 (17:43 IST)
Jayaram: തന്റെ മുണ്ടഴിഞ്ഞുപോയ രസകരമായ കഥ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് നടന്‍ ജയറാം. തന്റെ പുതിയ സിനിമയായ ഓസ്ലറിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം തന്റെ നാട്ടുകാരായ പെരുമ്പാവൂര്‍കാര്‍ക്കെല്ലാം അറിയാമെന്നും പത്രത്തിലൊക്കെ വരികയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാട്ടിലെ ഒരു തുണി കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. സ്വന്തം നാടായതിനാല്‍ തന്നെ കാണാന്‍ നിരവധിപേര്‍ എത്തി. അറിയാവുന്നവരും കൂടെ പഠിച്ചവരും നാട്ടുകാരും എല്ലാരും ഉണ്ടായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി എല്ലാവര്‍ക്കും കൈ കൊടുത്ത് പോയി. പോണ വഴിക്ക് ഓരോരുത്തരായി മുണ്ടില്‍ ചവിട്ടുകയായിരുന്നു. 
 
എന്നാല്‍ ഉദ്ഘാടനം ചെയ്യേണ്ട കടയുടെ മുന്നിലെത്തിയപ്പോള്‍ മുണ്ട് താഴേക്ക് പോവുകയായിരുന്നു. ഒരു ചെക്കന്‍ അതും എടുത്ത് ഓടി. ഷര്‍ട്ടിന് ഇറക്കമുണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടെന്നും ഇന്നായിരുന്നെങ്കില്‍ ക്യാമറ അടിയില്‍ കൂടെ വന്നേനെയെന്നും താരം പറഞ്ഞു. അഞ്ചു മിനിറ്റോളം ആണ് മുണ്ടില്ലാതെ നിന്നത് കൂടെയുള്ളവരോട് ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവരത് കേട്ടു. പിന്നീട് ഒരാള്‍ ആ ചെക്കന്റെ കയ്യില്‍ നിന്ന് തുണി വാങ്ങിക്കൊണ്ടു വരുകയായിരുന്നു എന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments