Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കുവേണ്ടി ജീത്തു ജോസഫ് ഒരു പൊലീസ് സ്റ്റോറി എഴുതുന്നു!

മമ്മൂട്ടിക്കുവേണ്ടി ജീത്തു ജോസഫ് ഒരു പൊലീസ് സ്റ്റോറി എഴുതുന്നു!
, തിങ്കള്‍, 21 മെയ് 2018 (15:38 IST)
ജീത്തു ജോസഫും മമ്മൂട്ടിയും ഒത്തുചേരുന്ന ഒരു പ്രൊജക്ടിനുവേണ്ടി മലയാള സിനിമാപ്രേക്ഷകര്‍ ഏറെക്കാലമായി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടുപേരുടെയും തിരക്കുകള്‍ കാരണം അത് വര്‍ക്കൌട്ടാകുന്നില്ല. 
 
മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ ചെയ്യുക എന്നത് ജീത്തുവിന്‍റെയും വലിയ ആഗ്രഹമാണ്. ദൃശ്യം പോലും മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ജീത്തു എഴുതിയത്. പിന്നീട് ആ പ്രൊജക്ടിലേക്ക് മോഹന്‍ലാല്‍ എത്തുകയായിരുന്നു.
 
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ഇപ്പോഴും ജീത്തുവിന്‍റെ മനസിലുണ്ട് എന്നതാണ് സത്യം. അതൊരു പൊലീസ് സ്റ്റോറിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹിന്ദിച്ചിത്രവും കാളിദാസനെ നായകനാക്കി ചെയ്യുന്ന സിനിമയും കഴിഞ്ഞായിരിക്കും മമ്മൂട്ടിച്ചിത്രത്തിലേക്ക് ജീത്തു കടക്കുക.
 
ദൃശ്യത്തിനും മുകളില്‍ വരുന്ന ഒരു പ്രൊജക്ടാണ് ഒരു മമ്മൂട്ടിച്ചിത്രം എന്നാലോചിക്കുമ്പോള്‍ ജീത്തുവിന്‍റെ മനസില്‍. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിനെപ്പറ്റി കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ ഉള്ളിലും പ്രതീക്ഷകള്‍ മലയോളം ഉയരത്തില്‍ വളരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയുടെ വില്ലനായി മോഹന്‍ലാല്‍, അച്ഛനായി മമ്മൂട്ടി!