Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനത്തിന് ശേഷവും ഒരു വേദിയിൽ ഒരുമിച്ച്, ജീവിതത്തിൽ വീണ്ടും ഒന്നിക്കുന്നു?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജിവി പ്രകാശ്

നിഹാരിക കെ.എസ്
വെള്ളി, 17 ജനുവരി 2025 (13:30 IST)
അടുത്തിടെയാണ് സം​ഗീത സംവിധായകൻ ജിവി പ്രകാശ് കുമാറും​ ​ഗായിക സൈന്ധവിയും വിവാഹമോചിതരായത്. വിവാഹമോചിതരായതിന് ശേഷവും ഇരുവരും ഒരുമിച്ചൊരു വേദിയിൽ പാടാനെത്തിയത് വൈറലായി മാറിയിരുന്നു. ഈ പെർഫോമൻസിന് പിന്നാലെ ഇരുവരും വീണ്ടും ജീവിതത്തിൽ ഒന്നിക്കുന്നുവെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ജിവി പ്രകാശ്.
 
തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണെന്നും അതുകൊണ്ടു മാത്രമാണ് വേദിയിൽ ഒരുമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല, തങ്ങൾക്കിടയിൽ പരസ്പര ബഹുമാനം നിലനിൽക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും ജിവി പ്രകാശ് പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജിവി പ്രകാശ് ഇക്കാര്യം തുറന്നു പറഞ്ഞത്.
 
കഴിഞ്ഞ മാസം മലേഷ്യയിൽ നടന്ന സംഗീതപരിപാടിയിലാണ് ജിവി പ്രകാശ് കുമാറും മുൻ ഭാര്യ സൈന്ധവിയും ഒരുമിച്ചു വേദിയിലെത്തിയത്. 'പിറൈ തേടും' എന്ന പാട്ട് സൈന്ധവി പാടുകയും ജിവി പ്രകാശ് അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു. 2011 ൽ പുറത്തിറങ്ങിയ 'മയക്കം എന്ന' എന്ന ചിത്രത്തിനു വേണ്ടി ജിവി പ്രകാശ് ഈണമൊരുക്കിയ പാട്ടാണ് 'പിറൈ തേടും'.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കര സമാധികേസില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഗോപന്‍ സ്വാമിയുടെ മകന്‍

വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് പി ജയരാജന്‍; പിണറായിയെ കുറിച്ചുള്ള സ്തുതിഗീതത്തില്‍ പ്രതികരിക്കാനില്ലെന്ന് മറുപടി

വീട്ടില്‍ വളര്‍ത്തുന്ന നായയെ ചൊല്ലിയുള്ള തര്‍ക്കം; നഷ്ടമായത് മൂന്ന് പേരുടെ ജീവന്‍ ! ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു

അടുത്ത ലേഖനം
Show comments