Webdunia - Bharat's app for daily news and videos

Install App

Avanazhi Re Release: രണ്ടാം വരവിൽ 'ഇൻസ്പെക്ടർ ബൽറാം' ഹിറ്റടുക്കുമോ? ആവനാഴി തിയേറ്ററുകളിൽ

നിഹാരിക കെ.എസ്
വെള്ളി, 17 ജനുവരി 2025 (12:50 IST)
2025 ൽ മമ്മൂട്ടിയുടേതായി പുത്തൻ റിലീസുകൾ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമനിക് ആൻഡ് ലേഡീസ് പേഴ്‌സ് ഈ മാസം അവസാനത്തോടെയാണ് റിലീസ്. ഇതിനിടെ, മമ്മൂട്ടിയുടെ ഒരു ചിത്രം തിയേറ്ററുകളിലെത്തി. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായ ആവനാഴി ആണ് റീറിലീസ് നടത്തിയിരിക്കുന്നത്.
 
മമ്മൂട്ടി നായകനായി ഐവി ശശി സംവിധാനം ചെയ്ത ആവനാഴിക്ക് രണ്ടാം വരവിൽ വമ്പൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. ടി ദാമോദരന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ വലിയ വിജയം നേടിയിരുന്നു. 'ഇൻസ്പെക്ടർ ബൽറാം' എന്ന ചൂടൻ പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടിയ ആവനാഴി പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 38 വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയത്. 7.1 ശബ്ദ മികവോടെ ഡോൾബി അറ്റ്മോസിലാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.
 
മമ്മൂട്ടിയ്ക്കൊപ്പം ഗീത, സീമ സുകുമാരൻ, നളിനി, ക്യാപ്റ്റൻ രാജു, ശ്രീനിവാസൻ, ജഗന്നാഥവർമ്മ, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, സി.ഐ. പോൾ, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായർ, ഇന്നസെന്റ്, അസീസ്, ശാന്തകുമാരി, പ്രതാപചന്ദ്രൻ , ഷഫീക്ക്, അമിത് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രം നാളെ പ്രദർശനത്തിന് എത്തിക്കുന്നത് റോസിക എന്റർപ്രെസസ്, സ്നേഹ മൂവീസ്, സെഞ്ച്വറി വിഷൻ എന്നിവർ ചേർന്നാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടാനുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു

സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ മലപ്പുറം സ്വദേശി മരിച്ചു

തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി

ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments