Webdunia - Bharat's app for daily news and videos

Install App

'ആണ്‍കരുത്തുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ';നടന്‍ അലന്‍സിയറിനെതിരെ ജുവല്‍ മേരി

കെ ആര്‍ അനൂപ്
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (12:00 IST)
നടന്‍ അലന്‍സിയറിനെതിരെ ജുവല്‍ മേരി.പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നുവോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തുമെന്ന് ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ വെച്ച് അലന്‍സിയര്‍ പറഞ്ഞത് വിവാദമായി മാറിയിരുന്നു.സുന്ദരി ശില്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദ്ര്യശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ എന്ന് പറഞ്ഞുകൊണ്ട്, ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയിലെ മൊട്ടത്തലയുള്ള പ്രതിമയുടെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.
 
'പ്രലോഭന ഹേതുവായും ഭോഗ വസ്തുവായും സകല ചാപല്യങ്ങള്‍ക്കും പ്രതിനിധിയായ സുന്ദരി ശില്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദ്ര്യശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ ! നല്ലത് മാത്രം വരുത്തനെ',-ജുവല്‍ മേരി സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
അലന്‍സിയറുടെ വാക്കുകള്‍
 
'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്ന ആളാണ് ഞാന്‍. നല്ല ഭാരം ഉണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു, സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. പ്രത്യേക ജൂറി അവാര്‍ഡ് ആണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്നു അപമാനിക്കരുത്. ഞങ്ങള്‍ പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്‌പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡ് ഒക്കെ എല്ലാവര്‍ക്കും കൊടുത്തോളൂ സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണ്ണം പൂശിയ അവാര്‍ഡ് തരണം. ഈ പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നുവോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.',-അലന്‍സിയര്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments