Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ജിമിക്കി കമ്മല്‍’ ഷെറില്‍ ഇനി സൂര്യയ്ക്കൊപ്പം തമിഴില്‍, പാട്ട് വമ്പന്‍ ഹിറ്റ്!

‘ജിമിക്കി കമ്മല്‍’ ഷെറില്‍ ഇനി സൂര്യയ്ക്കൊപ്പം തമിഴില്‍, പാട്ട് വമ്പന്‍ ഹിറ്റ്!
, തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (15:55 IST)
‘ജിമിക്കി കമ്മല്‍’ സോംഗിലൂടെ ലോകമെങ്ങും താരമായി മാറിയ ഷെറില്‍ കടവന്‍ വീണ്ടും. സൂര്യ നായകനാകുന്ന ‘താനേ സേര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിന്‍റെ സോംഗ് ടീസറിലാണ് ഷെറില്‍ പ്രത്യക്ഷപ്പെടുന്നത്. 
 
‘സൊഡക്ക്’ എന്നാരംഭിക്കുന്ന ഈ കുത്തുപാട്ടിന് സംഗീതം അനിരുദ്ധാണ്. അനിരുദ്ധിന്‍റെ ഇരുപത്തേഴാം പിറന്നാള്‍ ദിനത്തിലാണ് ഗാനരംഗത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
ഈ സിനിമയില്‍ ഷെറില്‍ അഭിനയിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴകത്തെ സെന്‍സേഷനായ ഷെറിലിനെ ഈ ടീസറില്‍ ഉള്‍പ്പെടുത്തിയത് ‘താനേ സേര്‍ന്ത കൂട്ടം’ ടീമിന്‍റെ മിടുക്ക്. 
 
വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍‌വണ്ണന്‍, കോവൈ സരള, ആര്‍ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. 
 
സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ആ രണ്ട് പേര്‍ ? റഹ്മാന്‍ പറയുന്നു