Webdunia - Bharat's app for daily news and videos

Install App

'ആ തിരക്കിൽ മമ്മൂക്ക അത് ശരിക്കും കേട്ടില്ല, ഞങ്ങൾ പിന്തുടർന്ന് സിഗ്നലിൽവെച്ച് അത് കാണിച്ചുകൊടുത്തു': മനസ്സ് തുറന്ന് ജോജു

'ആ തിരക്കിൽ മമ്മൂക്ക അത് ശരിക്കും കേട്ടില്ല, ഞങ്ങൾ പിന്തുടർന്ന് സിഗ്നലിൽവെച്ച് അത് കാണിച്ചുകൊടുത്തു': മനസ്സ് തുറന്ന് ജോജു

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (08:15 IST)
ജോസഫ് എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്‌ചവെച്ച വ്യക്തിയാണ് ജോജു. സിനിമയിലേക്ക് താൻ എത്തിയതിന് പിന്നിൽ ഒരുപാട് കഥകളുണ്ടെന്ന് താരം പറയുന്നു. ആദ്യം സിനിമകളിലെ ആൾക്കൂട്ടത്തിൽ ഒരാളായിരുന്നു എന്നും പിന്നീട് അത് വളർന്ന് ചെറിയ ഡയലോഗുകൾ പറയുന്ന നടനായെന്നും അദ്ദേഹം പറയുന്നു.
 
അതിൽ നിന്ന് വളർന്ന് നടന്‍, സഹനടന്‍, നിര്‍മാതാവ്, നായകന്‍ എന്നീ നിലകളിലായി എത്തിയതും ഈ വ്യക്തിതന്നെയാണ്. ജോജുവിന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ചില ഏടുകൾ അദ്ദേഹം തുറന്നുപറയുകയാണ്. 'ഒരിക്കല്‍ എയര്‍പോര്‍ട്ടിലെ ആള്‍ത്തിരക്കില്‍വെച്ച് മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് കേള്‍പ്പിച്ചു. എന്നാൽ ആള്‍ത്തിരക്കില്‍ അദ്ദേഹത്തിന് അത് ശരിക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
 
പിന്നീട് ഒരു വണ്ടിയില്‍ ഞാനും കൂട്ടുകാരും മമ്മൂക്കയെ പിന്‍തുടര്‍ന്നു. ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തെത്താൻ കഴിഞ്ഞു. ഞാന്‍ വണ്ടിയുടെ ഡോറില്‍ തട്ടിയപ്പോള്‍ മമ്മൂക്ക ഗ്ലാസ് താഴ്ത്തി, മുഖവുരയൊന്നും ഇല്ലാതെ ഞാന്‍ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ച് കാണിച്ചു.
 
അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. ആ വണ്ടിക്ക് പിറകില്‍ ബിജു മേനോനും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുതും വലുതുമായ റോളുകളില്‍  അവര്‍ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു'- ജോജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments