രണ്ടാമൂഴത്തിന് ബ്രേക്ക്, അണിയറയിൽ ഒരുങ്ങുന്നത് കുഞ്ഞാലിമരയ്‌ക്കാർ!
രണ്ടാമൂഴത്തിന് ബ്രേക്ക്, അണിയറയിൽ ഒരുങ്ങുന്നത് കുഞ്ഞാലിമരയ്‌ക്കാർ!
Publish Date: Sat, 24 Nov 2018 (13:50 IST)
Updated Date: Sat, 24 Nov 2018 (13:53 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാറിന്റെ തിരക്കഥ പൂർത്തിയായി, ഉടൻ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് മരക്കാറിനെ വിശേഷിപ്പിക്കുന്നത്.
ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും നിർമ്മിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്ന റിപ്പോർട്ട് നേരത്തേ തന്നെ ഉണ്ടായിരുന്നു.
‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണ്.’– സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ പ്രിയദർശൻ പറഞ്ഞു.
ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും സിനിമയിൽ ഉണ്ടായിരിക്കും. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്. അതേസമയം മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്‌ക്കാർ ഒരുക്കുന്നുണ്ട്. ഇതിൽ ആരുടെ ചിത്രം ആദ്യം എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ.