Webdunia - Bharat's app for daily news and videos

Install App

ആന്‍ അഗസ്റ്റിനോട് ആദ്യം പ്രണയം പറഞ്ഞത് ജോമോന്‍; ആന്‍ ജാഡയാണോ എന്ന് ജോമോന് പേടി, പ്രണയത്തിനും വിവാഹത്തിനും പിന്നാലെ മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച ഡിവോഴ്‌സ് വാര്‍ത്ത

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (08:46 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആന്‍ അഗസ്റ്റിന്‍. പ്രശസ്ത ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ആയിരുന്നു ആനിന്റെ ജീവിതപങ്കാളി. സിനിമാലോകം വലിയ ആഘോഷമാക്കിയ ഈ താരവിവാഹം ഒടുവില്‍ വേര്‍പിരിയലിന്റെ വക്കിലെത്തി. 2020 ലാണ് ആറ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു വിരാമമിടാന്‍ ഇരുവരും തീരുമാനിച്ചത്. 
 
ആനിനെ നേരില്‍ കാണും മുന്‍പ് ആന്‍ അഭിനയിച്ച ഒരു സിനിമ പോലും താന്‍ കണ്ടിട്ടില്ല എന്ന് പഴയൊരു അഭിമുഖത്തില്‍ ജോമോന്‍ പറഞ്ഞിട്ടുണ്ട്. ആന്‍ ഭയങ്കര ജാഡയുള്ള കൂട്ടത്തിലാണെന്നാണ് ജോമോന്‍ ആദ്യം കരുതിയത്. പിന്നീട് ആനുമായി അടുക്കാന്‍ അവസരം കിട്ടി. വളരെ പെട്ടെന്ന് ഇരുവരുടെയും സൗഹൃദം വളര്‍ന്നു, അത് പ്രണയമായി. ആനിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജോമോന്‍ ആനിന്റെ വീട്ടില്‍ അറിയിച്ചു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ആനിന്റെ അമ്മയോട് ജോമോന്‍ പറഞ്ഞു. 'എത്ര നാളായി ഈ പ്രണയം തുടങ്ങിയിട്ട്?' എന്ന് ആനിന്റെ അമ്മ ജോമോനോട് ചോദിച്ചു. 'മൂന്നാഴ്ച' എന്ന മറുപടിയാണ് ജോമോന്‍ നല്‍കിയത്. ഇത് കേട്ടതും ആനിന്റെ അമ്മയ്ക്ക് അതിശയമായി. 'മൂന്നാഴ്ച കൊണ്ട് പ്രേമം ഉണ്ടാകുമോ' എന്ന മറുചോദ്യമായിരുന്നത്രേ ആനിന്റെ അമ്മ ഉന്നയിച്ചത്. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും ഒരുമിച്ചു. 
 
എന്ത് കാരണത്താലാണ് പിന്നീട് ജോമോനും ആന്‍ അഗസ്റ്റിനും പിരിഞ്ഞതെന്ന് വ്യക്തമല്ല. ജോമോനാണ് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യം വക്കീല്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ ആന്‍ അഗസ്റ്റിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി. പിന്നീട് ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു. ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ കരസ്ഥമാക്കി. 1989 ജൂലൈ 30 ന് ജനിച്ച ആന്‍ അഗസ്റ്റില്‍ അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും അഭിനയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments