Publish Date: Thu, 11 Nov 2021 (17:42 IST)
Updated Date: Thu, 11 Nov 2021 (17:45 IST)
അരങ്ങേറ്റ സിനിമ മുതൽ ചുരുക്കം ചിത്രങ്ങളെ മലയാളത്തിൽ ചെയ്‌തിട്ടുള്ളുവെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളിയുടെ പ്രിയങ്കരിയായ നടിയായ താരമാണ് ആൻ അഗസ്റ്റിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രൊഡക്ഷൻ ഹൗസുമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം.
കഴിഞ്ഞ മൂന്ന് നാലു വര്‍ഷം താന്‍ എന്തുചെയ്യുകയായിരുന്നുവെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും ബ്ലാക്ക് ഔട്ട് എന്ന് തന്നെ വേണമെങ്കില്‍ പറയാമെന്ന അവസ്ഥയിലാണ് താൻ ഉണ്ടായിരുന്നതെന്നും അടുത്തിടെ വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആൻ അഗസ്റ്റിൻ പറയുന്നു.സിനിമയെ താന്‍ ഗൗരവമായി എടുത്തിരുന്നില്ലെന്നും ഒരുപാടുപേര്‍ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്ന് അന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നുമാണ് ആന്‍ പറയുന്നത്.
ഞാൻ എടുത്ത പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്ന് താന്‍ സന്തോഷത്തോടു കൂടി ഇരിക്കുന്നതെന്നും താരം പറഞ്ഞു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ആൻ അഗസ്റ്റിന്റെ നായകനായെത്തുന്നത്.