Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ കാണിക്കും’: 'ജോസഫ്' നായിക മാധുരി പറയുന്നു

എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ കാണിക്കും’: 'ജോസഫ്' നായിക മാധുരി പറയുന്നു

എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ കാണിക്കും’: 'ജോസഫ്' നായിക മാധുരി പറയുന്നു
, ചൊവ്വ, 27 നവം‌ബര്‍ 2018 (11:46 IST)
പദ്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രേക്ഷകർക്ക് പുറമേ ചിത്രത്തെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. 
 
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് സമൂഹമാധ്യമത്തിലൂടെ വിമർശിച്ച ആരാധകന് ചിത്രത്തിലെ നായികയായ മാധുരി നൽകിയ മറുപടിയാണ്. നടിയുടെ ചിത്രങ്ങൾക്കെതിരെ രംഗത്തെത്തിയ ആൾക്കെതിരെയായിരുന്നു നടി പരസ്യമായി മറുപടു കൊടുത്തത്. 
 
'നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു'- എന്നായിരുന്നു മാധുരിയുടെ മറുപടി.
 
'ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ സ്ത്രീയ്ക്കും അങ്ങനെ ആയിക്കൂടേ? ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ നമുക്കും ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് വസ്ത്രം ധരിക്കാം! പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല'- മാധുരി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

300 കോടിയൊക്കെ എന്ത്? ഒടിയന്റെ കളികൾ ചെറുതൊന്നുമല്ല!