Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂഹിയും കാമുകൻ റോവിനും തമ്മിൽ പിരിഞ്ഞു?

ജൂഹിയും കാമുകൻ റോവിനും തമ്മിൽ പിരിഞ്ഞു?

അനു മുരളി

, ചൊവ്വ, 31 മാര്‍ച്ച് 2020 (16:00 IST)
ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജൂഹി റുസ്താഗി. സീരിയലിൽ നിന്നും പിൻവാങ്ങിയെങ്കിലും ലച്ചു എന്ന് തന്നെയാണ് ആരാധകർ ഇപ്പോഴും താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഡോ. റോവിനുമായുള്ള പ്രണയമായിരുന്നു ലച്ചുവിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ചര്‍ച്ച. ഇരുവരും ഒരുമിച്ച് പ്രണയദിനത്തിനു ചാനലുകളിൽ അതിഥിയായി എത്തൂകയും ചെയ്തിരുന്നു.
 
എന്നാൽ, ഇപ്പോള്‍ ഈ പ്രണയത്തില്‍ സംഭവിച്ച മാറ്റമാണ് ആരാധകരില്‍ സംശയമുണ്ടാക്കുന്നത്. എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല പരസ്പരം ഫോളോ പോലും ചെയ്യുന്നില്ല. ഇരുവരും തമ്മിൽ പിരിഞ്ഞുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
 
പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്ത റോവിനും ജൂഹിയ്ക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബ്രേക്ക് അപ് ആയോ എന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും ആരും വ്യക്തമായ മറുപടി നൽകിയിട്ടില്ല. മുന്‍പ് പരസ്പരം ലൈക്കടിച്ച പല പോസ്റ്റുകളിലും ഇപ്പോള്‍ അവരുടെ ലൈക്കുകള്‍ കാണാത്തതും ആരാധകരില്‍ സംശയം ഉണ്ടാക്കുകയാണ്. 
 
എന്നാല്‍ അധികം വൈകാതെ ഇരുവരും ഒരുമിച്ചൊരു ചിത്രം ഇടുമെന്നും ഇരുവരും തമ്മില്‍ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോള്‍ ലച്ചു ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ മെഗാഹിറ്റ് ‘മാമാങ്കം’ ഏഷ്യാനെറ്റില്‍ !