Webdunia - Bharat's app for daily news and videos

Install App

വിജയ് സിനിമകള്‍ വേണ്ടെന്നുവെച്ച് ജ്യോതിക, കാരണം പലത്, നടി ഒഴിവാക്കിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 23 ഫെബ്രുവരി 2024 (09:13 IST)
Jyothika Vijay
വിജയ്-ജ്യോതിക കൂട്ടുകെട്ടില്‍ ഒരു സിനിമ കണ്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഈ കോംബോയില്‍ എത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ്‌ലിസ്റ്റില്‍ ഇടം നേടി.ഖുഷി,തിരുമലെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു കോളിവുഡ്.
 
20 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്-ജ്യോതിക ഒന്നിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്.'ദ ഗോട്ട്'പ്രഖ്യാപിച്ചപ്പോളായിരുന്നു ഈ വാര്‍ത്തകള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ ജ്യോതിക ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറായില്ല. തനിക്ക് അധികം പ്രാധാന്യമില്ലാത്ത കഥാപാത്രമായതിനാലാണ് നടിയുടെ പിന്മാറ്റം.ദ ഗോട്ടില്‍ നിന്നും മാത്രമല്ല വേറൊരു വിജയ് ചിത്രത്തിവും ജ്യോതിക വേണ്ടെന്നു വെച്ചിരുന്നു.
 
2017ല്‍ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക ആകേണ്ടിയിരുന്നത്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളായാണ് ജ്യോതികയെ ക്ഷണിച്ചത്. നിത്യ മേനോന്‍ ചെയ്ത കഥാപാത്രത്തെ ചെയ്യാന്‍ നടി താല്പര്യപ്പെട്ടില്ല.ALSO READ: വിവാഹമോചനത്തില്‍ തന്റെ കിഡ്‌നി തിരിച്ചു ചോദിച്ച് ഡോക്ടറായ ഭര്‍ത്താവ്
 
സ്വന്തം പ്രൊഡക്ഷനില്‍ തിരക്ക് ഉള്ളതിനാല്‍ ജ്യോതിക ഈ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വിജയ്-ജ്യോതിക എന്ന ഹിറ്റ് ജോഡിയെ വീണ്ടും കാണാന്‍ പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments