Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

പ്രണവ് മോഹന്‍ലാല്‍ അല്ല ഇനി നസ്ലെന്‍! പ്രേമലു 50 കോടിക്ക് പിന്നാലെ ആ റെക്കോര്‍ഡ് ഇനി നടന്റെ പേരില്‍

Naslen K. Gafoor and Mamitha Baiju  hat record is now in the name of the actor Naslen

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഫെബ്രുവരി 2024 (15:29 IST)
പ്രദര്‍ശനത്തിന് എത്തി 13 ദിവസം കൊണ്ട് തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി ഗ്രോസ് കടന്ന് പ്രേമലു. റിലീസ് ദിവസം മുതലേ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമയ്ക്ക് ലഭിച്ചത്.പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയതിന് പിന്നാലെ നായകനായ നസ്ലെനും ഒരു നേട്ടം സ്വന്തമാക്കി.
 
പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയത് 13 ദിവസം കൊണ്ടാണ്. ഈ നേട്ടത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡാണ് നസ്ലെന്‍ സ്വന്തമാക്കിയിരിക്കുന്നത്. 31 വയസ്സ് പ്രായമുള്ളപ്പോള്‍ ഹൃദയം സിനിമയിലൂടെ പ്രണവ് മോഹന്‍ലാലും ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെ ഷെയ്ന്‍ നിഗവും 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇരുവരുടെയും റെക്കോര്‍ഡാണ് നസ്ലെന്‍ തകര്‍ത്തത്. മലയാളത്തില്‍ നിന്നുള്ള ഇരുപത്തിയൊന്നാമത്തെ ചിത്രമായാണ് പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയത്.
 
ദൃശ്യം, ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലുസിഫെര്‍, നേര്, ഭീഷ്മ പര്‍വ്വം കണ്ണൂര്‍ സ്‌ക്വാഡ് ,ആര്‍ഡിഎക്‌സ്, 2018 , കുറുപ്പ്, പ്രേമം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, എന്ന് നിന്റെ മൊയ്ദീന്‍, ജനഗണമന, ഞാന്‍ പ്രകാശന്‍, മാളികപ്പുറം, ടു കണ്‍ഡ്രീസ്, ഹൃദയം തുടങ്ങിയ സിനിമകള്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മഞ്ഞുമ്മല്‍ പിള്ളാരുടെ കാലം !അഡ്വാന്‍സ് ബുക്കിംഗില്‍ നിന്നും ചിത്രം എത്ര നേടി?