വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ജ്യോതിര്‍മയി. 2015-ല്‍ സംവിധായകന്‍ അമല്‍ നീരദിനെയാണ് നടി വിവാഹം കഴിച്ചത്. അതേസമയം കുറെ നാളുകള്‍ക്കു ശേഷം തങ്ങളുടെ പ്രിയതാരത്തെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഒരു പതിറ്റാണ്ടിനോട് അടുത്തായി നടി സിനിമയില്‍ അഭിനയിച്ചിട്ട്.
പൊതു പരിപാടികളില്‍ അധികം പങ്കെടുക്കാത്ത താരം പതിവ് തെറ്റിച്ച് ഒരു പുസ്തക പ്രകാശന പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ്.രചയിതാവും മഹാരാജാസ് കോളേജ് മുന്‍ അധ്യാപകനുമായ പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്റെ പുസ്തകം പ്രകാശന ചടങ്ങില്‍ നടിയും എത്തിയിരുന്നു.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയറില്‍ നടിയെ കാണാനായത്. നടന്‍ സലിം കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.